call us on
905-270-8000
647-459-4454

mail us on
vicar@stmaryscanada.com
secretary@stmaryscanada.com

Prayer Timings

സൂചകം

(പരിശുദ്ധ സഭയുടെ നിത്യ നമസ്കാര പുസ്തകത്തിൽ നി്ന്നും)

സുറയാനി സഭയുടെ ക്രമമനുസരിച്ച് (അന്തോഖ്യൻ ക്രമം) ഒരു ദിവസം ഏഴു യാമ പ്രാർത്ഥനകളാ ണുളളത്. അവ സന്ധ്യ, സുത്താറ, രാത്രി,       പ്രഭാതം, മൂന്നാം മണി, ആറാം മണി, ഒമ്പതാം മണി എന്നിവയാണ്. ഏഴുനേരമായിട്ടു നടത്തുന്ന ഇൗ പ്രാർത്ഥനകൾ ദശേന്ദ്രിയങ്ങളെ ഉദ്ദേശിച്ച് പത്താകു

ന്നു. ഇൗ പത്തിൽ ഒരെണ്ണം കുറച്ചാൽ അതു കുറ്റവും ദശേന്ദ്രിയങ്ങളിൽ ഒന്നിന്റെ വിശുദ്ധിക്ക് കുറവു മായിരിക്കും. ഒാരോ യാമ പ്രാർത്ഥനകളെക്കുറിച്ച് പരിശുദ്ധ സഭയിലെ മല്പന്മാർ ഇപ്രകാരം പറഞ്ഞി രിക്കുന്നു.

 

സന്ധ്യാ പ്രാർത്ഥന-ഭൂമിയിലെ അദ്ധ്വാനത്തിന്റേത്

സുത്താറവിത്തിന്റേത്

രാത്രിയിലെ നാലു സമയങ്ങൾ (കൗമാകൾ)  -  വിത്തു വെടിപ്പാക്കുന്നതു സംബന്ധിച്ച്

1. കളകളിൽ നിന്ന്

2.മുൾ(കുറ്റി)ച്ചെടികളിൽ നിന്ന്

3.മുള്ളുകളിൽ നിന്ന്

4.മുൾപ്പടർപ്പുകളിൽ നിന്ന്(കൂർമുള്ള്)

പ്രഭാതം-കൊയ്ത്തിന്റേത്

മൂന്നാം മണി-കറ്റ(കതിര്)യുടേത്

ആറാം മണി-കളപ്പുരയിലേയ്ക്ക് ശേഖരിക്കപ്പെ

ടുന്നവിളവു സംബന്ധിച്ച്

ഒമ്പതാം മണി-വിളവിന്റെ ആദ്യഫലത്തിൽ

നിന്നുള്ള ദാനം സംബന്ധിച്ച്

ഇതിൽ നിന്ന് പ്രാർത്ഥനയെ വയലിലെ ജാഗ്രതയോടു കൂടിയ ജോലിയോട് ഉപമിച്ചിരിക്കുന്നു. അതിനാൽ  ഉണർവ്വ്,  ജാഗ്രത,  ഏകാഗ്രത  മുതതലായവ  പ്രാർത്ഥനയ്ക്കുണ്ടായിരിക്കണം.  ഏഴു  നേരവും വെവ്വേറെ  പ്രാർത്ഥിപ്പാൻ  സൗകര്യമുള്ളവർ  അപ്രകാരം  ചെയ്യണം.  അല്ലാത്തപക്ഷം  രണ്ടുനേരമായി

പ്രാർത്ഥിക്കുവാൻ തക്കവണ്ണം പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നു. ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ ഒമ്പതാം മണി,  സന്ധ്യ,  സുത്താറ  എന്നീ  യാമ പ്രാർത്ഥനകൾ  സന്ധ്യയ്ക്കും,  രാത്രി,  പ്രഭാതം,  മൂന്നാംമണി, ആറാംമണി  എന്നീ  യാമ  പ്രാർത്ഥനകൾ   പ്രഭാതത്തിലും  നടത്തേണ്ടതാണ്.  സഭയുടെ  ക്രമീകരണ മനുസരിച്ച്  ദിവസം  സന്ധ്യാപ്രാർത്ഥനയോടുകൂടിയാണ്  ആരംഭിക്കുന്നത്.  സന്ധ്യാ  പ്രാർത്ഥന സൂര്യാസ്തമനത്തിനു മുമ്പും, പ്രഭാത പ്രാർത്ഥന സൂരേ്യാദയത്തിനു മുമ്പും നടത്തിയിരിക്കണമെന്നു മുള്ളതാണ് നിയമം.

 

ഒാരോ യാമപ്രാർത്ഥനയും കൗമായോടുകൂടി (ദെവമേ! നീ പരിശുദ്ധനാകുന്നു.   ഇത്യാദി) ആരംഭിച്ച് കൗമായോടുകൂടി അവസാനിപ്പിക്കണം. തുടർന്ന് വിശ്വാസപ്രമാണം ചൊല്ലണം. രണ്ടു നേരമായി പ്രാർത്ഥിക്കുമ്പോൾ സന്ധ്യക്ക് സൂത്താറ പ്രാർത്ഥനയുടെ അവസാനത്തിലും   പ്രഭാതത്തിൽ ആറാം മണി  പ്രാർത്ഥനയുടെ  അവസാനത്തിലും  വിശ്വാസപ്രമാണം  ചൊല്ലിയാൽ  മതി.  വിശുദ്ധ  കുർബാന യിൽ സംബന്ധിക്കുന്ന ദിവസം രാവിലെ ആറാംമണി പ്രാർത്ഥനയിലെ മോർ ബാലായിയുടെ ബോവൂ സൊവരെ ചൊല്ലിയാൽ മതി. അല്ലാത്തപക്ഷം ആറാംമണി പ്രാർത്ഥനയുടെ മേല്പറഞ്ഞ ബോവൂസൊ യ്ക്കുശേഷം ഹ്മനിന്നെ പ്രസവിച്ച മാതാവിന്റേയും നിന്റെ സകല പരിശുദ്ധന്മാരുടേയും പ്രാർത്ഥനയാൽ.......  ഹ്നഎന്ന മോർ സേവേറിയോസ് പാത്രിയർക്കീസു ബാവായുടെ മാനിസൊയും, തൂടർന്ന് കൗമായും അനന്തരും വിശ്വാസപ്രമാണവും ചൊല്ലി പ്രാർത്ഥന അവസാനിപ്പിക്കണം.

നോമ്പ് കാലത്തെ നമസ്കാര രീതികൾ

(പരിശുദ്ധ സഭയുടെ നിത്യ നമസ്കാര പുസ്തകത്തിൽ നിന്നും) നോമ്പുകൾ: മൂന്നു നോമ്പിലും വലിയ നോമ്പിലും പ്രതേ്യകം പ്രാർത്ഥനകളാണുള്ളത്.  ശനിയും

ഞായറും ഒഴികെ എല്ലാ ദിവസങ്ങളിലും ഇക്കാലയളവിൽ ഉപവാസമുണ്ട്. മൂന്നു നോമ്പിൽ മായൽതോ, വലിയ നോമ്പിൽ സൂബോറൊ   എന്നീ മോറാനായ പെരുന്നാൾ വരുന്ന പക്ഷം ഉപവാസമുണ്ടായിരിക്കുകയില്ല. അപ്പോൾ നോമ്പു നമസ്കാരമല്ല സാധാരണ നമസ്കാരം വേണം നടത്തുവാൻ. സാധാ രണ  ദിവസങ്ങളിൽ  രണ്ടു  നേരമായി  പ്രാർത്ഥിക്കുന്നുവെങ്കിൽ  ഇൗ  രണ്ടു  നോമ്പിന്റേയും  ദിവസങ്ങ ളിൽ  മൂന്നു  നേരമായി  പ്രാർത്ഥിക്കുന്നു.  അപ്പോൾ  സന്ധ്യ,  സൂത്താറ  പ്രാർത്ഥനകൾ  സന്ധ്യയ്ക്കും, രാത്രി  പ്രഭാത  പ്രാർത്ഥനകൾ  പ്രഭാതത്തിലും  ,  മൂന്നാംമണി,  ആറാംമണി,  ഒമ്പതാംമണി  പ്രാർത്ഥന കൾ  ഉച്ചയ്ക്കും  നടത്തുന്നു.  (സൂത്താറ  സന്ധ്യക്കും  രാത്രി,  പ്രഭാതം,  മൂന്നാംമണി  പ്രഭാതത്തിലും ആറാംമണി, ഒമ്പതാംമണി, സന്ധ്യ ഉച്ചയ്ക്കും നടത്തുന്നതാണ് പഴയ രീതി.) ഞായറാഴ്ച ഒമ്പതാം മണി പ്രാർത്ഥനയ്ക്ക് സാധാരണ ഒമ്പതാം മണി(വാങ്ങിപ്പോയവരുടെ) പ്രാർത്ഥന നടത്തിയതിന്റെ ശേഷം  നോമ്പിന്റെ  സന്ധ്യാ  പ്രാർത്ഥന  തുടങ്ങുന്നു.  ഞായറാഴ്ചയും  ശനിയാഴ്ചയും  സാധാരണപ്രാർത്ഥന വേണം നടത്തുവാൻ. ഞായറാഴ്ച കഴിഞ്ഞുള്ള സന്ധ്യയിൽ മാത്രം സൂത്താറയുടെ ആരംഭത്തിൽ കൗമായ്ക്കു ശേഷം ഹ്മഉന്നതങ്ങളിൽ ദെവത്തിനു സ്തുതിയും.       ഹ്ന. എന്നതു മൂന്നു പ്രാവശ്യം

ചൊല്ലി മൂന്നു പ്രാവശ്യം കുമ്പിട്ടതിന്റെ ശേഷം നാലാം മസ്മൂർ വായിച്ച് കോലോകൾ, ബോവൂസൊ, അപ്രമിന്റെ മിമ്രാ തുടങ്ങി സൂത്താറാ പ്രാർത്ഥന നടത്തുന്നു.

രാത്രി പ്രാർത്ഥനയിൽ മൂന്നാം കൗമായുടെ ബൊവൂസൊ കഴിഞ്ഞ് ന്ധഉറങ്ങിയവരേ!.        ത്സ ഇത്യാദി ചൊല്ലുന്നു. എന്നാൽ കുർബാനയുള്ള മൂന്നു നോമ്പിന്റെ ബുധൻ, പാതി ബുധൻ, നാല്പതാം വെള്ളി മുതലായ ദിവസങ്ങളിൽ ഹ്മനാം ദെവത്തിന്റെ പുത്രൻമാരായിത്തീരുവാൻ........ഹ്ന.. എന്നു തുടങ്ങുന്നതായ ഭാഗം  മുതൽ  മൗർബൊ,  132-ാം  മസ്മൂർ,  എന്യോനകൾ  തുടർന്ന്  ഉറങ്ങിയവരേ!........എന്നീ  ഭാഗ ങ്ങൾ  മുഴുവൻ  ചൊല്ലണം.  ഉച്ച  പ്രാർത്ഥനയിൽ  ഒമ്പതാം  മണി  പ്രാർത്ഥനയുടെ  ബോവൂസൊയ്ക്കു ശേഷം ന്ധമോർ സേവേറിയോസ് പാത്രിയർക്കീസുബാവായുടെ മാനീസൊത്സയും തുടർന്ന് ന്ധകൗമാത്സയും ന്ധവിശ്വാസ പ്രാമാണവുംത്സ, അതേ തുടർന്ന് ന്ധകുറിയേലായിസോൻ, മോറാൻ എസ്രാഹാമേലെൻ, മോറാൻ അനിനുറാഹേമേലെൻ ത്സഎന്നിവ പതുപത്തു വീതം ചൊല്ലി മൊത്തം നാല്പ്പതു കുമ്പിടീൽ നടത്ത ണം. കുമ്പിടുന്ന ഏതവസരത്തിലും നിലത്തു കുമ്പിട്ട് എഴുന്നേറ്റ് നിവർന്നതിന്റെ ശേഷം വേണം കുരിശു വരയ്ക്കുവാൻ (കുരിശു വരച്ച് കുമ്പിടുകയല്ല; പ്രത്യുത കുമ്പിട്ടു കുരിശു വരയ്ക്കുകയാണ് വേണ്ടത്) മൂന്നു നോമ്പിന്റെ ബുധനാഴ്ച നാല്പതു കുമ്പിടീൽ കഴിഞ്ഞതിന്റെ ശേഷമാണ് വി. കുർബാന നട ത്തുന്നത്.  എന്നാൽ  പാതി  ബുധൻ,  നാല്പതാം  വെള്ളി  ദിവസങ്ങളിൽ  വി.കുർബാനയുള്ളതിനാൽ നാല്പതു കുമ്പിടീൽ ഇല്ല. പ്രാർത്ഥനയുടെ ഏത് അവസരത്തിലും (ഹാശാ ഒഴികെ) വിശുദ്ധ വേദപുസ്തകമോ നമസ്ക്കാര പുസ്തകമോ  എല്ലാവരും  വണങ്ങി  മുത്തി  പ്രാർത്ഥന  അവസാനിപ്പിക്കണം.  പട്ടക്കാരനുള്ള  പക്ഷം അദ്ദേഹം ഹുത്തോമോ ചൊല്ലുകയും അപ്പോൾ എല്ലാവരും അദ്ദേഹത്തിന്റെ കെ മുത്തുകയും വേണം. ഞായറാഴ്ച സന്ധ്യാപ്രാർത്ഥന (ശനി സന്ധ്യ) മുതൽ ഞായറാഴ്ച ഒമ്പതാംമണി പ്രാർത്ഥന വരെ

പ്രാർത്ഥനയ്ക്ക് കുമ്പിടീൽ ഇല്ല. അതുപോലെ തന്നെ വി. കുർബാന അനുഭവിക്കുന്ന ദിവസങ്ങളിലും ഒമ്പതാംമണി പ്രാർത്ഥനയ്ക്കു ശേഷമേ കുമ്പിടീൽ ഉള്ളു.

 ഞങ്ങൾക്കല്ല കർത്താവെ, ഞങ്ങൾക്കല്ല,

എന്നാലോ നിന്റെ കൃപ നിമിത്തവും

നിന്റെ സത്യം നിമിത്തവും തിരുനാമത്തിന്നു  തന്നെ  ബഹുമാനമുണ്ടായിരിക്കട്ടെ  !!

(സങ്കീർത്തനങ്ങൾ114 : 9 - വിശുദ്ധ ഗ്രന്ഥം)