സുറിയാനിക്രിസ്ത്യാനികളായ സ്ത്രീകളുടെ ശവസംസ്ക്കാരം
ഒന്നാം ശുശ്രൂഷ
പുരോഹിതന്: ദൈവമേ! നീ പരിശുദ്ധനാകുന്നു.
പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു.ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാ നേ ഞങ്ങളോടു കരുണ ചെയ്യണമെ. (മൂന്നു പ്രാവശ്യം ചൊല്ലണം)
പുരോഹിതന്: ഞങ്ങളുടെ കത്താവേ ഞങ്ങളോടു കരുണചെയ്യണമെ.
പ്രതിവാക്യം: ഞങ്ങളുടെ കത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെ
യ്യൂണമെ.ഞങ്ങളുടെ കത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമെ.
പുരോഹിതന്: ദൈവമേ സ്തുതി
പ്രതിവാക്യം: സൃഷ്ടാവേ സ്തുതിപാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തൂതി, ബാറെക്മോര്‍.
പുരോഹിതന്: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,
പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ-തിരു രാജ്യം വരണമെ-തിരുവിഷ്ടം സ്വഗ്ലത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ. ഞങ്ങളുടെ കടക്കാരേഠുട ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ-പരീക്ഷയിലേയ്ക്കു ഞങ്ങളെപ്രവേശിപ്പിക്കരുതെ-പിന്നെയോ തിന്മപ്പെട്ടവനില് നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ-എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കും തനിക്കുള്ളതാകുന്നു- ആ മ്മീന്‍.
പുരോഹിതന്: കൃപ നിറഞ്ഞ മറിയമേ,
പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ് നിന്നോടുകൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്അപേക്ഷിച്ചുകൊള്ളണമെ. ആമ്മീന്‍.
പ്രാരംഭപ്രാത്ഥന
കത്താവേ! ഈ ലോകത്തില്‍ നിന്ന് യാത്രയായി കത്താവിന്റെ അടുക്കല്‍ വന്നു ചേന്നിരിക്കുന്ന ഈ സഹോദരിയുടെ ആത്മാവിന് ഭാഗ്യകരമായ മണവറയും ആനന്ദകരമായ വിരുന്നും സന്തോഷപ്രദമായ വാസസ്ഥാനവും നല്കണമെ. അവസാനത്തില്‍ മഹത്വത്തോടുകൂടെ കത്താവ് എഴുന്നള്ളകയും നീതിയോടെ ഭൂതലത്തെ ന്യായം വിധിക്കയും ഓരോരുത്തക്കും അവനവന്റെ അഹതയനുസരിച്ച് പ്രതിഫലം നല്‍കുകയും ചെയ്യുന്ന സമയത്ത് കത്താവിന്റെ വലത്തുഭാഗത്തെ കുഞ്ഞാടുകളുടെ കൂടെ ചേരുവാനും അവരോടൊന്നിച്ച് കത്താവിന് സ്തൂതിയും സ്തോത്രവും പാടുവാനും ഇവള്‍ക്ക് യോഗൃത നല്കണമെ. ആബോവബ്റൊ.........
(51-ഠം മസുമൂര്‍)
ദൈവമേ! തന്റെ കൃപയിന് പ്രകാരംഎന്നോടു കരുണചെയ്യുണമേ. തന്റെ കരുണയുടെ ബഹുത്വത്തിന് പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളയണമേ.
എന്റെ അന്യായത്തില്‍ നിന്ന് എന്നെ നന്നായി കഴുകി എന്റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.
തനിക്കു വിരോധമായി ത്തന്നെ ഞാന്‍ പാപം ചെയ്തു. തന്റെ തിരുമുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു തന്റെ വചനത്തില്‍ താന്‍ നീതീകരിക്കപ്പെടുകയും തന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും ചെന്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ് എന്നെ ഗഭം ധരിക്കുകയും ചെയ്തു.
എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു. തന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട് എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ താന്‍ വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. തന്റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍ സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന് തിരുമുഖം തിരിച്ച് എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.
ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സുൃഷ്ടിക്കണമേ.സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്പുതുതാക്കണമെ.തിരുമുമ്പില്‍നിന്ന് എന്നെ തള്ളിക്കളയരുതേ. വിശുദ്ധാത്മാവിനെഎന്നില് നിന്ന് എടുക്കയുമരുതേ.എന്നാലോ തിരു ആനന്ദവും രക്ഷയും എനിക്ക് തിരിച്ചു തരേണമേ. മഹത്ത്വമുള്ള ആത്മാവ് എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ തിരുവഴി പഠിപ്പിക്കും. പാപികള്‍ തങ്കലേക്കു തിരിയുകയും ചെയ്യും.
എന്റെരക്ഷയായദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ. എന്റെ നാവ് തിരുനീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ് തവസ്തൂതികളെ പാടും.
എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല
തിരു ഇഷ്ടത്താല്‍ സെഹിയോനോട് നന്മ ചെയ്യണമേ. ി]ന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടുകൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തവ ബലിപീഠത്തിന്മേല് കാളകള്‍ ബലിയായി കരേറും.
ദൈവമേ! സ്തൂതി തനിക്ക് യോഗ്യമാകുന്നു. ബാറെക്മോര്‍.
ശുബഹോ...... മെനരഓാലം.....
എനിയോനൊ (മ്ശീഹോ ദമ്ലാഖ)
ആദാം മക്കള്‍-ക്കുത്ഥാനം
വാഗ്ദത്തം ചെ-യ്കോന്‍ മ്ശിഹാ
നിന് ശരണത്തില്‍ നിദ്രിതയാം
ദാസിക്കേകണമു-ത്ഥാനം.
നിന് കരുണാസ-ങ്കേതത്തില്‍
നിദ്രാവശയാം-സോദരിയെ
നിന് മഹിമോദയദിവസത്തില്
നിന്‍കാരുണ്യം കാ-ട്ടേ-ണം ബാറെക്മോര്‍-ശുബഹോ.....മെനഓലം....
സ്തുതി ത്രിത്വത്തിന്-മമ്മമതാം
താതന്നും തന്-തനയന്നും
ഹാലേലുയ്യ നിമ്മലനാം
റൂഹായ്ക്കും പാടും-ഞ-ങ്ങ-ള്‍.
കുക്കിലിയോന്
കണ്മിഴികളുയത്തിടുന്നേന് സ്വഗ്ലാലയനേ!-ഹാലേലുയയ
സ്വാമി സമക്ഷം-ദാസന്‍പോല്‍
കൃപ ഞങ്ങളിലുളവാവോളം തിരുസന്നിധിയില്‍-ഹാലേലുയ്യ
കൃപചെയ്യുക നാഥാ! കൃപചെയ്ക. ബാറെക്മോര്‍-ശുബഹോ.....മെനഓലം.....
എക്ക്ബൊ (മ്ശിഹാ ജീവിച്ചെഴുന്നേറ്റു)
മൃതിനിലയം-ദൈവം പൂകി
മൃതിയവനെ-നിഹനിച്ചില്ല,
അവനെയുള്-ക്കൊണ്ടു പരേതര്‍ ജീവന്പൂു-ണ്ടാനന്ദിക്കും.
സ്തൌമെന്‍കാലോസ്.
പ്രുമിയോന്‍
തന്റെ പ്രത്യക്ഷതയില്‍ തന്റെ അയയ്ക്കുകയും തന്റെ വരവിങ്കല്‍ ഭൂമുഖത്തെ നവീകരിക്കുകയും തിരുശബ്ദത്താല് മൃതരെ ജീവിപ്പിക്കുകയും തന്റെ കല്പനയാല് കബറടക്കപ്പെട്ടവരെ എഴുന്നേല്വിക്കുകയും തിരുവിഷ്ടപ്രകാരം അവരെമരണമില്ലായ്യ അണിയിക്കുകയും തന്റെ ഉന്നത രാജ്യത്തിലേക്ക് തന്റെ ഭക്തരെ ഉയത്തുകയും യോഗ്യതയേറിയ തന്റെ മണവറയിലേക്ക് അവരെപ്രവേശിപ്പിക്കയും തിരുശ്രേഷ്ഠതയുടെ പ്രഭ അവരില്‍ ഉദിപ്പിക്കുകയും ചെയ്യുന്ന വിസ്കയനീയപുനരുത്ഥാകനായകത്താവിന്സ്തുതി. തന്റെ ദാസിയുടെ ശവസംസ്ക്കാര ശുശ്രൂഷ നിവഹിക്കപ്പെടുന്ന ഈ സമയത്തും...
സെദറാ
ജീവനുള്ളവരുടെ തലവനും മരിച്ചുപോയവരുടെ നാഥനുമായ മ്ശിഹാതമ്പുരാനേ! എന്നില്‍ വിശ്വസിക്കുന്ന ഏവനും മരിച്ചാലും ജിവിക്കും. എന്നില്‍ സങ്കേതപ്പെടുകയും ശരണം പ്രാപിക്കുകയും ചെയ്യുന്ന ഏതാത്മാവിനും ഞാന്‍ പുനരുത്ഥാനവും ജീവനും രക്ഷകനും ആകുന്നു എന്ന്നിർ വ്യാജമായിവാഗ്ദാനം ചെയ്തിട്ടുണ്ടല്ലേഠ. കത്താവേ! തിരു പ്രത്യാശയില്‍ നിദ്ര പ്രാപിച്ച് ഈ താല്‍ക്കാലിക ജീവിതത്തെ വിട്ടുമാറിയിരിക്കുന്ന ഈ സഹോദരിയുടെ ആത്മാവിനെ ഇപ്പോള്‍ കൃപയോടെ സ്വീകരിച്ച് വാത്സല്യപൂവ്വം ആശ്വസിപ്പിച്ച് ധൈര്യപ്പെടുത്തണമെ. കത്താവിന്റെ അടുക്കലേക്ക് വരുന്ന മാർഗ്ഗത്തിൽ ഞങ്ങളുടെ ആത്മാക്കളെ അപഹരിക്കുവാനായി അന്തരീക്ഷത്തിലെ ഒളിവിടങ്ങളില്‍ പതിയിരിക്കുന്നവരും ദുഷ്ടന്മാരുടെ നാശത്തിനായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരുമായ സംഘങ്ങളില്‍ നിന്ന് ഇവളെ സംരക്ഷിച്ചു കൊള്ളണമെ. കത്താവിന്റെ സമാധാനദൂതന്മാര് മൂലം തന്റെ വിശുദ്ധന്മാരുടെ ഭാഗ്യകരമായ വാസസ്ഥാനങ്ങളിലേക്ക് ഇവളെ നയിച്ചു കൊള്ളണമെ. പരിശുദ്ധനായ ദൈവമേ! കത്താവിന്റെ ദാസിയോട് കരുണചെയ്യുണമെ. കാരുണ്യവാനായ ദൈവമേ! കത്താവില്‍ വിശ്വസിച്ചവളായ ഈ സഹോദരിയെ രക്ഷിച്ചുകൊള്ളൂണമെ. കൃപയുള്ളവനായ ദൈവമേ! ഇവളേയും കത്താവിനെ സമ്മതിച്ചു പറയുകയും കത്താവിന്റെ വിജയ സ്ലീബായെ വന്ദിക്കുകയും പുതിയ ജീവന്റെ വാഗ്ദാനമായ തന്റെ ശരീരരക്തങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരുത്തരേയും ഉപേക്ഷിക്കരുതെ. ദയാലുവായ ദൈവമേ! മാമ്മൂദീസാ മൂലം നല്‍കിയാതായ പ്രകാശവ്രസ്തവും മൂറോനാകുന്ന മുദ്രയും ഇവളില്‍ നിന്ന് ഉരിഞ്ഞുകളയരുതെ. കത്താവിന്റെ രാജ്യത്തിലുള്ള വാസത്തില്‍ നിന്ന് ദൂരെ അകറ്റി കുളയുന്നതായ ആ കഠിന ശബ്ദംഇവള് കേള്ക്കാനിടയാകരുതെ. രണ്ടാം മരണം അനുഭവിപ്പാനും “പോവുക, ഞാന്‍ നിന്നെ അറിയുകയില്ല” എന്നു പറയുന്ന ശബ്ലും കേള്‍പ്പാനും ഇവള്‍ക്കു സംഗതിയാകരുതെ. ഈ മരണം വിശ്വാസികള്‍ക്ക് ഒരു ഉറക്കം മാത്രമാണല്ലോ. കത്താവേ! അറിവോടുകൂടിയോ അറിവുകൂടാതെയോ ഉള്ള ഇവളുടെ തെറ്റുകളെ ഇപ്പോള്‍ പരിഹരിക്കണമെ. കത്താവിന്റെ രക്ഷയുടെ തുറമുഖത്ത് ബുദ്ധിമതികളായ കന്യകമാരുടെ ആത്മാക്കളുടെ കൂട്ടത്തില്‍ ഇവളെയും ക്രമീകരിക്കണമെ. ഇവള്‍ക്കുവേണ്ടി നിന്നോടപേക്ഷിക്കുന്ന പാപികളായ ഞങ്ങളെ പരിപാകതയുള്ള നടപടരികള്ക്കും വിശുദ്ധമായ പെരുമാറ്റങ്ങള്‍ക്കും ശക്തി നല്കി സഹായിക്കണമെ. ദോഷരഹിതമായ നിര്യാണത്തിനും നല്ല അവസാനത്തിനും ഞങ്ങളെ ഒരുക്കികൊള്ളണമെ. അന്തരീക്ഷത്തിലെ ഉപ്ര്രവങ്ങളായ എതിപ്പുകളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളുണമെ. കത്താവിന്റെ കൃപയാകുന്ന ചിറകുകളുടെ കീഴില്ഞങ്ങളെ സംരക്ഷിക്കുകയും ദുഃഖങ്ങളും നെടുവീപ്പുകളും ഇല്ലാത്തതായ കത്താവിന്റെ സന്തോഷഭവനങ്ങളിലേക്ക് ഞങ്ങളെ ആനയിക്കയും ചെയ്യണമെ. ഈ ലോകം അവസാനിക്കുകയും നിത്യലോകം ആരംഭിക്കുകയും ചെയ്യുന്ന അവസാനത്തേതും ആദ്യത്തേതുമായ ആ മഹാദിവസത്തില്‍ കത്താവിന്റെ രക്ഷ ഞങ്ങള്ക്കെല്ലാവക്കും അനുഭവയോഗ്യമാക്കിത്തീക്കണമെ. കത്താവിന്റെ തിരുമുഖത്താല്‍ ഞങ്ങളെ സന്തോഷിപ്പിക്കണമെ. കത്താവിന്റെ വലത്തുഭാഗത്ത് ഞങ്ങളെ പന്തിക്കിരുത്തണമെ. കത്താവിന്റെ പുഷ്ടിയേറിയ മേച്ചില്‍ സ്ഥലങ്ങളില്‍ ഞങ്ങളെ മേയിച്ചുകൊള്ളുണമെ. കത്താവിന്റെ പെരുന്നാളാഘോഷത്തില്‍ അണിനിരന്നു നില്ക്കുന്നവരായ സവ്വരക്ഷിത സംഘത്തോടും കൂടെ കത്താവിന്റെയും കാരുണ്യവാനായ കത്താവിന്റെ പിതാവിന്റേയുംവിശ്വാസികളെ ജിവിപ്പിക്കുന്നവനായ കത്താവിന്റെ വിശുദ്ധറൂഹായുടേയും കൃപയാലും മനുഷ്യസ്നേഹത്താലും കത്താവിന്റെ ഭവനത്തിലെ പുഷ്ടി കൊണ്ട് ഞങ്ങളെല്ലാവരേയും പോഷിപ്പിക്കണമെ. ഉത്തമനായ തന്നെ നാം ഓത്ത് മഹത്വപ്പെടുത്തണം. ഹോശോ.....
തക്ശെപ്തൊ (ഹൊയ് ബസ് കോലൊ)
നടുരാത്രിയിലുളവായിടുമാ
മഹനീവദ്ധ്വനി കേട്ടിടുവാന്
നാഥാ! നോക്കിപ്പുക്കുന്നേന്
സംരഭരമകരമാം വേളയതില്‍
യേശുമഹാരാജാവിന്റെ
വിജയക്കൊടിയുദയം ചെയ്യും
ആ നിമിഷത്തില്‍ ക്രോബേന്മാര്
മീഖായേല്‍ തൊട്ടീറേന്മാര്
എന്നീ വത്സല സംഘത്തിന്
തേരിന്മേലവനേറി വരും
അന്നേരത്തെരിതീപ്പുഴയില്
ഭീകര സിംഹാസനമുയരും.
നിത്യന് ബലവാന് തന് തനയന്
ബലവാനുഗ്രന് ഭീതികരന്‍
വാനും പാരും നിറയുന്നോന്‍
കമ്മങ്ങള്ക്കനുസൃതമാക്കും
പ്രതിദാനം നല്‍കീടുന്നോന്‍
ലോകാധീശന് വിധിനാഥന്‍
തല്‍ പീഠത്തിലിരുന്നീടും
രക്ഷകനേ! യത്തരുണത്തില്
ചെയ്യുണമെന്നൊടു കാരുണ്യം
ജീവമയാ! ദേവാധീശാ!
ഇപ്പോള്‍ ഞാനവിടെത്തീടും
കാണും നിന്മുഖമെപ്പോള് ഞാന്‍
എന്നു വിചാരിച്ചെന്നാത്മം
നിന്നെപ്രതി ദാഹിക്കുന്നു.
എത്രൊ
ഉന്നതങ്ങളില്‍ സ്വർഗ്ഗിയർക്കും താഴെ ഭ് മികാർക്കും കബറുകളില്‍ മൃതർ ക്കും തന്റെ സുഗന്ധവാസന അനുഭവമാക്കിത്തീത്ത സുഗന്ധധൂപവും പരിമളവാസനയുമായ കത്താവേ! കത്തൃകല്ലനയാല് യാത്രയയക്കപ്പെട്ടിരിക്കുന്ന ഈ കത്തൃദാസിയുടെ ആത്മാവിനും കത്താവില്‍ വിശ്വസിച്ചവരും കത്തൃശരണത്തില് നിദ്രര്രാപിച്ചവരുമായ സകല മരിച്ചുപോയവക്കും ഇപ്പോള്‍ ആശ്വാസാനുഭവവും പാപപരിഹാരത്തിന്റെ സന്തോഷവും നല്കണമെ. കത്താവിന്റെ ശ്രേഷ്ഠത ഉദിക്കുകയും കത്താവിന്റെ ദൈവത്വം വെളിപ്പെടുകയും ചെയ്യുന്ന ദിവസത്തില്‍ കത്താവിന്റെ വലത്തുഭാഗത്തെ കുഞ്ഞാടുകളോടുകൂടെ കത്താവിനും കത്ത്ൃപിതാവിനും പരിശുദ്ധറൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുവാന്‍ ഇവളെ അഹയാക്കിത്തീക്കുകയും ചെയ്യണമെ. ഹോശോ......
കോലോ (കൂക്കൊയൊ)
പടുവൃദ്ധതയില് കാനാനില്‍-മൃതയാം സാറായെ
ഇസഹാക്കൊടുചേന്ന്രബാഹം-ചെയ്താന്‍ സംസ്ക്കാരം
നിന്‍ശരണത്തില്‍-മരണമടഞ്ഞോളെ
ആത്തമോക്തികളാല്-സംസ്ക്കാരം ചെയ്വൂ
നാഥാ! സ്തൂതിയെന്നേവമിവള്-ന്യായത്തീപ്പിന് നാള്
നിന് വലമായ് നിന്നുച്ചത്തില്‍-ഘോഷിച്ചീടേണം
ഹാലേലുയ്യു-ഉ-ഹാലേലുയുയ ബാറെക്മോര്‍-ശുബഹോ...
സത്വരമൃതിയില് ഹാവാതന്-മക്കളേ! കേഴല്ലെ
മന്നനുമേഴയുമിക്കാസാ-പാനം ചെയ്യേണം
മോറോന് തന്റെ -മാറീന്നുണ്ടായ
ജീവനജലവും-പാവന നിണവും നിന്
അംഗങ്ങളില്നിന്നെരിതീയിന്-ജ്വാലകളെ നീക്കും
പാതകമുക്തിയെ നീ നേടി-കത്താവേ! സ്ത്ോര്രേം
ഹാലേലുയ്യ....എന്നാഘോഷിക്കും.
മദറോശോ (സ്ലേക്ക് ലസലീബൊ)
ധ-ന്യന്‍ സഹജേ! മൃതിയാല്‍ നി-ന്നെ നീക്കി
ക-ന്നികളൊലപ്പം-മണവറയില്‍-പാപ്പിച്ചോന്.
ഹാ നമ്മെ വിളിക്കുന്നഴലാല്-ഹാവമകള്
ത-ന് മരണദിനേ-വ്യഥ നമ്മള്ക്കുയരുന്നു
തല്പാപം-മോചിച്ചീടണമെ
സത്തമരും-ധാമ്മികരും സഹിതം
മോദമെഴും-മണവറയില്‍-ചേക്കണമെ-നീയിവളെ.
വ-ത്സലസഹജേ! മരണത്താല്‍-ഞങ്ങളില്‍ നി-
ന്നീ-നാള് നീ വേര്-പെട്ടതിനാള്-കരയരുതെ
നീ മഹിമാ-വോടുത്ഥാനത്തിന്
ദിവസത്തില്‍-കബറീന്നെഴുന്നേല്ക്കും
ശാശ്വതമാം ലോകത്തില്‍-പുരുതേജസ്സണിയും നീ.
ആറനന്ദിപ്പാന്- ഭാഗ്ൃത്തിന്-മണിയറയില്‍
സം-രക്ഷകനേ!-ദാസിയെ നീ-യേറ്റണമെ
ധാമ്മികരും-നിമ്മലമാനസരും
ചേന്നിവളാ- മോദിപ്പാന്‍ നാഥാ!
നിന്സ്ീബാ-യാപത്തില്‍-പാലമതായ്-തീരണമെ. മൊറിയൊ......
മാര്‍ യാക്കോബിന്റെ ബോവൂസൊ
ദൈ-വാത്മാജനേ! ശാശ്വതരാജ്യത്താശ്വാസം നിന്
ദാ-സിക്കേകുക ധാമ്മിക ശുദ്ധന്മാരോടൊലപ്പം.
നി-ന് കൈപ്പണിയാം മണ്ണിന്മേലമ്പുണ്ടാകേണം
ഉ-ത്ഥാനത്തില്‍ ഹതരൂപത്തെപ്പുതുതാക്കേണം
നി-ന് രാജ്യത്തില്‍ പുതുതായിവളവകാശം നേടീ-
ട്ടാ-ത്മിയന്മാരൊപ്പം നിന്നെ വാഴ്ത്തീടട്ടെ.
പാ-താളത്തില്‍ മരണം കൂട്ടിയൊരസ്ഥിക്കുന്നി-
ന്നേ-കുക ജീവന് കൃപയാല്‍ നിന്നെ സ്തോത്രം ചെയ്യും
കമ്പികള്‍ പത്തും മൃത്യൂതകത്തിഹ മൌനം പൂണ്ടോ-
രീ-വീണയിലെന്‍ നാഥാ! കാട്ടുക സഹതാപം നീ
കംല്ലറയീന്നും മൃതരെയേറ്റീട്ടുത്ഥാനത്തില്‍
തേ-ജോമയമാം വ്രസ്ത്ം നല്കുന്നോനേ! സ്തോത്രം.
സുറിയാനിക്രിസ്ത്യാനികളായ സ്ത്രീകളുടെ ശവസംസ്ക്കാരം
രണ്ടാം ശുശ്രൂഷ
പുരോഹിതന്: ദൈവമേ! നീ പരിശുദ്ധനാകുന്നു.
പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യുണമെ. (മൂന്നു പ്രാവശ്യം ചൊല്ലണം)
പുരോഹിതന്: ഞങ്ങളുടെ കത്താവേ ഞങ്ങളോടു കരുണചെയ്യുണമെ.
പ്രതിവാക്യം: ഞങ്ങളുടെ കത്താവേ കൃപതോന്നി ഞങ്ങളോടു കരുണ
ചെ യ്യണമെ. ഞങ്ങളുടെ കത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും
കൈകൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമെ.
പുരോഹിതന്: ദൈവമേ സ്തുതി
പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.
പുരോഹിതന്: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,
പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ-തിരു രാജ്യം വരണമെ-തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നുംഞങ്ങള്ക്കുതരണമെ. ഞങ്ങളുടെ കടക്കാരേുട ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ- പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ-പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ-എന്തു കൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും൦എന്നേക്കും തനിക്കുള്ളതാകുന്നു-ആ മ്മീന്‍.
പുരോഹിതന്: കൃപ നിറഞ്ഞ മറിയമേ,
പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ് നിന്നോടു കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്അപേക്ഷിച്ചുകൊള്ളണമെ. ആമ്മീന്‍.
പ്രാരംഭപ്രാത്ഥന
മരണമുള്ളവരെ പാപമരണത്തില്‍ നിന്ന് രക്ഷിപ്പാനായി ജഡപ്രകാരം മരിച്ച നല്ലവനും, മരണമില്ലാത്തവനുമായുള്ളോവേ! അനിത്യമായ ഈ ലോകത്തില്‍ നിന്ന് തിരു കരുണയിലുള്ള ശരണത്തില്‍ വാങ്ങിപ്പോയിരിക്കുന്ന ഞങ്ങളുടെ സഹോദരിയായ (ഇന്നാക്ക്) വേണ്ടി ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.
ആത്മാവില്‍ പൂണ്ണമായ ആശ്വാസം ഇവള്‍ക്ക് സൌജന്യമായി കൊടുക്കണമെ. കത്തൃരാജ്യത്തിലുള്ള വിരുന്നില്‍ തോഴ്ചക്കാരികളോടുകൂടെ ഇവളെ ഇരുത്തണമെ. എന്തെന്നാല്‍ കത്താവ് ജീവനുള്ളവനും ജീവിപ്പിക്കുന്നവനുമാകുന്നു. ഉത്തമനും മനുഷ്യരെ സ്നേഹിക്കുന്നവനുമായ പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ഏക ദൈവവുമേ, കത്താവിന് എന്നേക്കും ബഹുമാനം കടപ്പെട്ടിരിക്കുന്നു. ഹോശോ..... അമ്മീന്‍.
കുക്കിലിയോന് (ആറാം നിറം)
വാഴ്ത്തുക നാഥനെയെന്നാത്മാവേ!-ഹാലേലുയ്യ
ഓക്കുക തല്‍ പ്രതിദാനങ്ങള്.
നാശമൊഴിച്ചവനം ചെയ്യും- ഹാലേലുയ്യ
വേദനകള്ക്കേകും ശമനം. ബാറെക്മോര്‍-ശുബഹോ...മെനഓാ..
എക്ക്ബൊ
എന്റെ ശരിരം ഭക്ഷിച്ചെന്
രക്തം പാ-നം ചെയ്യുന്നോന്
എന്നിലമന്നിടുമവനില്ത്താന്
ഞാനുമമന്നിടുമവസാനം
ജീവന് ഞാനവനേകിടുമെ-
ന്നോതിയ നിന് മൊഴി നിറവേറ്റാന്‍
വിശ്വാസമെഴും മൃതലോകം
നിന് വരവിന്-ദിവസത്തിന്നായ്
നോക്കിപ്പാക്കുന്നേന് നാഥാ!
നിന്പ്രത്യാശ-യില്‍ നിദ്രിതരാം
നിന്നടിയാരെക്കത്താവേ!
കൃപയാല്‍ ജീ-വിപ്പിക്കേണം. സ്തൌമെന്‍കാലോസ്........
പ്രുമിയോന്‍
നാശത്തോടെ വിതയ്ക്കുപ്പെടുന്ന മരിച്ചവരെ നാശം കൂടാതെ ഉയിപ്പിക്കുകയും, അപമാനത്താല്‍ വിതയ്ക്കുപ്പെടുന്നവരെ, മഹത്വത്തോടെ ജീവിപ്പിക്കുകയും, ചിതറി ഇരിക്കുന്നവയും ബലഹീനതയുള്ളവയുമായ അസ്ഥികളെ ശക്തി ധരിപ്പിക്കുകയും, ജഡീകമായ ശരീരങ്ങള്‍ക്ക് ആത്മീയാവസ്ഥ നല്‍കുകയും ചെയ്തവനായ ജ്ഞാനമുള്ള സ്രഷ്ടാവും സ്ഥിരതയോടെ നവീകരിക്കുന്നവനും ആയ തന്നെ നാം ഓത്ത് മഹത്വപ്പെടുത്തണം. തനിക്ക് തന്റെ ദാസിയുടെ ശവസംസ്ക്കാര ശുശ്രൂഷ നടത്തപ്പെടുന്ന ഈ സമയത്തും സകല പെരുന്നാളുകളിലും ..
സെദറാ
മരണമില്ലാത്തവനും അഴിവില്ലാത്തവനുമായ ദൈവവും, മരണമുള്ളതും അഴിവുള്ളതുമായ ഞങ്ങളുടെ സ്വഭാവത്തിന്റെ നാഥനും, സ്രഷ്ടാവും ശരീരങ്ങളിലിരിക്കുന്നവരും ശരീരങ്ങളില്‍ നിന്ന് പുറപ്പെട്ടുപോകുന്നവരുമായ സകലരുടേയും ദേഹികളും ആത്മാക്കളും തന്റെ കയ്യില്‍ ഇരിക്കുന്നവനായി നീതിമാന്മാരുടെ ശരണവും പുണ്യവാന്മാരുടെ പ്രത്യാശയുമായുള്ളോവേ! സകലരുടേയും സഹായത്തിനും രക്ഷയ്ക്കുമായി ന) കൂട്ടി സൂക്ഷിച്ചുകൊണ്ട് ഇവിടെയുള്ള ആയുസ്സിലും അവിടെയുള്ള യാത്രയിലും എല്ലാവനും ഉചിതമായിരിക്കുന്നവയെ കത്താവ് നല്കുന്നു. കത്താവിന്റെ സംരക്ഷണയുടെ പരിശോധിക്കപ്പെടാവതല്ലാത്ത ആഴത്തിന് പ്രകാരവും സകലത്തെയും കവിയുന്നതുമായ കത്ത്യമുന്നറിവാല് ഈ ആയുസ്സില്‍ നിന്ന്
ഈ ആത്മാവിനെ കത്താവ് നീക്കിയിരിക്കുന്നു. കത്താവിന്റെ അനുഗ്രഹങ്ങളുടെ സമ്പത്തിന്പ്രകാരവും, ആദ്രകരുണയിന് പ്രകാരവും ഇതിനോടുകൂടെ അനുയാത്ര ചെയ്ത് അവിടെയുള്ള ഭയങ്കര കടവുകളില്‍ അതിന് നേരിടുന്നതായ പ്രതികൂല എതിപ്പുകളില്‍ നിന്ന് അതിനെ വീണ്ടുകൊള്ളുന്നവരായ സമാധാനദൂതന്മാര് മൂലം ഇതിനെ കൈക്കൊള്ളണമേ. ഈ കത്തൃദാസി മനസ്സോടും മനസ്സുകൂടാതെയും അറിവോടും അറിവുകൂടാതെയും തിരുമുമ്പാകെയും അല്ലാതെയും ചെയ്തിട്ടുള്ള പാപങ്ങളെയും തിന്മകളെയും പുണ്യമാക്കി അളവില്ലാത്ത അനുഗ്രഹങ്ങളുടെ ബഹുത്വപ്രകാരം, ക്ഷമിച്ചു മായിച്ചു കളയണമെ. ഞങ്ങളെ ല്ലാവരും പുഴിയാകുന്നെന്നും, പാപങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ുവെന്നും സ്ത്രീയില്‍ നിന്ന് ജനിച്ചവരില്‍ തിരുമുമ്പാകെ കുറ്റമില്ലാത്തവനില്ലന്നും, ഒരുനാഴികപോലുമെങ്കിലും ഭൂമിയില്‍ പാപം കൂടാതെ ജീവിപ്പാനും വസിപ്പാനും കഴിയുന്നതല്ലുന്നും ഓത്തുകൊള്ളണമെ. എന്നാലോ കത്താവേ! ഹൃദയപൂവ്വം കത്താവിന്റെ അടുക്കല്‍ ഞങ്ങള്‍ സങ്കടത്തോടെ നിലവിളിക്കുന്നതിനാല്‍ കരുണയുള്ളവനെപ്പോലെയും എല്ലാവരോടും കരുണചെയ്യുന്ന വനെപ്പോലെയും തവ കൃപയും മനുഷ്യസ്നേഹവും ഇവളുടെ പക്കല്‍ കാണിക്കണമെ. പ്രകാശത്തിന്റെദവനങ്ങളിലും സ്വഗ്ലത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതന്മാരുടെ ഈശ്ശേമ്യസഭയില് സ്വഗ്നീയ ആശ്വാസസ്ഥലങ്ങളിലും ഇവളെ വസിപ്പിക്കണമെ. നിവ്യാജമായ തിരുവചനപ്രകാരം ശക്തിയോടും വലിയ മഹത്വത്തോടും കൂടെ ആകാശമേഘങ്ങളില്‍ കത്താവ് എഴുന്നള്ളി വരുകയും കത്താവിന്റെപരിശുദ്ധമാലാഖാമാര്മൂലം ആകാശത്തിന്റെ നാലുകോണുകളില്‍ നിന്ന് കത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ കത്താവ് കൂട്ടിച്ചേക്കുകയും സകലത്തേയും ജീവിപ്പിക്കുന്ന കത്തൃശബ്ദത്താല് കബറുകളില്‍ ഇരിക്കുന്നവര്‍ ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യുമ്പോള്‍ കത്താവേ! ഇന്ന് ഞങ്ങളുടെ ഇടയില്‍ നിന്ന് വാങ്ങിപ്പോയിരിക്കുന്ന ഈ തവദാസിയെഅനുഗ്രഹങ്ങളുടെ സ്മരണയാല്‍ ഓത്തുകൊള്ളണമെ. അവളു
ടേയും ഞങ്ങളുടടേയും ലഇജ്ണാകരമായ പ്രവൃത്തികളെയും ഞങ്ങളുടെ നിന്ദ്യമായ കാര്യങ്ങളുടെ നാണത്തെയും കത്താവിന്റെ ഭയങ്കര സിംഹാസനത്തിൻ മുമ്പാകെ കത്ത്ൃകരുണ മൂടിക്കളയുമാറാകണമെ. കത്താവേ! തവ സ്വരുപത്തിലും സാദൃശ്യത്തിലും ഞങ്ങളെ സൃഷ്ടിക്കയും പരിശുദ്ധ തൃക്കൈകളാല്‍ ഞങ്ങളെ മെനഞ്ഞുണ്ടാക്കുകയും ഞങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ശേഷം പരിശുദ്ധ കഷ്ടാനുഭവങ്ങളാല്‍ ഞങ്ങളെ രക്ഷിക്കയും തിരുശരീരരക്തങ്ങളില്‍ ഞങ്ങളെ സംബന്ധിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരണമായി ഞങ്ങളെ വിധിക്കുമെങ്കില്‍ മനുഷ്യജാതം ചെയ്തിട്ടുള്ള ഞങ്ങള്ക്കെല്ലാവക്കും ദുരിതമാകുന്നു. ആകയാല്‍ ഉത്തമനേ!ദയതോന്നി ക്ഷമിക്കണമെ. കരുണയുള്ളവനേ! മനസ്സലിയണമെ. തിരുമുമ്പാകെയുണ്ടാകുന്ന സകല ലജ്ജയില്‍ നിന്നും നാണത്തില്‍ നിന്നും വരുവാനിരിക്കുന്ന നരകവേദനകളില് നിന്നും ഞങ്ങളെ രക്ഷിച്ച് വീണ്ടുകൊള്ളുണമെ. വിലപിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കണമെ. ദുഃഖിതരെ മൈര്യപ്പെടുത്തണമെ. പാപങ്ങളാലും തിന്മകളാലും മലിനപ്പെട്ടിരിക്കുന്നവരെ കുറ്റമില്ലാത്ത നല്ല അവസാനത്തിനും കത്താവിന്റെ വരവിന്റെ അവസാന നാളില്‍ തിരുമുമ്പാകെയുള്ള മുഖപ്രസാദത്തിനും യോഗ്യൃരാക്കണമെ. എത്തെന്നാല് ദൈവമേ! കത്താവ് സകലരോടും കരുണ ചെയുന്ന വനും, മനുഷ്യരെ സ്നേഹിക്കുന്നവനുമായ ദൈവമാക്കുന്നു. കത്താവിന് സ്തൂതിയും ബഹുമാനവും കൃതജ്ഞതയും യോഗ്യമാകുന്നു. ഹോശോ........
മാനീസൊ
പെത്ഗോമൊം- നീതിയിന്‍ വാതില്എനിക്കായി തുറന്നുതരണമെ
സ്വഗ്ലീയാംഗ്യം വത്സലരേ!
ആത്മത്തെ മെയ്യുതില് നിന്നും
നീക്കിനയിപ്പാന് വാനവരെ
വിട്ടിടുമാ സമയം ഘോരം.
ദൂതന്മാരെ ദൂരെക്ക-
ണ്ടാത്മാവന്തിക വാസികളെ
ശരണം പ്രാപിച്ചുടനേ തന്
ചരിതത്തെപ്പരിശോധിപ്പൂ
പാപമലീമസമാണെങ്കില്
താപമൊടാത്മം കേഴുന്നു
സല്ക്കമ്മങ്ങളെ ദശിച്ചാല്‍
ഉള്ക്കുതുകത്തോടോതീടും.
ദേവേശാ! നിന്തിരുമെയ്യും
രക്തവുമെന്നെ നീ തീറ്റി
ന്യായസ്ഥാനത്തവരണ്ടും
ധൈര്യമെനിക്കേകീടട്ടെ.
ശുദ്ധന്മാരുടെ കൂട്ടത്തില്‍
സ്തോത്രം ഞാന്‍ പാടും സ്ത്രോത്രം.
കോലൊ (്ശാലെം നൂഹറൊ)
ലിഖിതം-പോലവസാനദിനേ
പാരും-വാനും മായുമ്പോള്‍
താരം സകലം വീഴുമ്പോള്‍
ജോതിന്നികരം നീങ്ങുമ്പോള്‍
നാഥാ!-സാധ്വികളൊത്തെന്നെ
കാത്തീടേണം-വാഴ്ത്തും ഞാന്‍ നിന്നെ. ബാറെക്മോര്‍-ശുബഹേം....
മൃതലോ-കത്തില്‍ ലാസറിനും
യായീ-റോസിന് പൂത്രിക്കും
വിധവാനന്ദനനും ജീവന്
ദാനം ചെയ്യൊരു ശബ്ദം താന്‍
നിന്നെ-പുനരുത്ഥാനത്തില്‍
മണ്ണിതില്‍ നിന്നും-ജീവിപ്പിക്കട്ടെ.
കോലൊ ര്രലക്കൊ മ്നഹ്മോനോ)
നിന്നി-ഷ്ടം ചെയ്യൊരു-ധാമ്മികര്തന് പ്രാത്ഥനയാലെ
ജീവിതലക്ഷ്യേ-വിശ്രാമം നേടി
അന്ത്യേ-സര്‍വേശാ!-നിന്നുടെ കരുണാഭാജനമായ്
നിന്തിരുനാമം-സ്തുതിചെയ്യേണമിവള്. ബാറെക്മോര്‍-ശുബഹേം....
എന്‍ഗാ-ത്രം ഭക്ഷി-ച്ചുയിരേലും അധിരം പാനം
ചെയ്യോനെ ഞാന്‍-വെടിയാ ശീയോളില്
എന്നാ-ലവനെന്നും-ജീവിപ്പാന്‍ ഞാന്‍ മൃതനായെ-
ന്നീശന്‍ ചൊന്നോ-രാവചനം സ്തുത്യം.
മദറോശൊ (ഹബ്ലന് മോറാന്‍)
മൃതരെയുത്ഥാനത്തില്‍-സ്വ-ഗ്ലേ
കാ-ണ്മാന്‍-കത്താവേ! ഭാഗ്യം നലകീ-ടേ-ണം.
നീതിവിധീശനൊടാത്മാ-വേ-വം
യാ-ചിച്ചോതീടു-ന്നതു ഞാന്‍ കേട്ടേ-നല്ലെൊ
മൃതിഗതരെപ്രതി നാഥാ!-യ-ങ്ങേ-
യ്ു-പ്പിക്കും ബലികളി-ലെന്നെ രോധി-ക്ക-ല്ലേ.
പാപികളീന്നും ശിഷ്ട-ന്മാ-രെ
വേ-റാക്കീടാ നീ-റേന്മാര് വന്നീടു-മ്പോള്‍
കാരുണൃത്തിന് ചിറകിന്-കീ-ഴില്‍
നാ-ഥാ! ചേത്തിവളെ-കാക്കുക നരക-ത്തീന്നും.
ഇവളെ വിധിച്ചീടരുതേ-നാ-ഥാ!
ജീ-വിപ്പവരിലെവന്-വിമലന് തിരുമു-മ്പാ-കെ
നാ-ഥാ! ഇവളില്‍ സ്ഥിതിചെ:യ്ക്ീ-ടും
നി-ന്നോഹരിയഗ്നി-ക്കിയായ് നല്കീ-ടാല്ലേ.
മാര്‍ അപ്രേമിന്റെ ബോവൂസൊ
ആര്‍ദ്രതയാല്‍ നാഥാ ദേവാ!
ദാസിക്കേകണമെ പുണ്യം
നിന്മഹിമോദയ നാള് തന്നില്‍
നിത്തണമെ വലമായിവളെ.
ഇവളെ ധമ്മിഷ്ഠന്മാരൊ-
ത്തന്‍പാല്‍ നീ പാപ്പിക്കേണം
ദോഷത്തെയോത്തീടാതെ
വീഴ്ചകളെ മായിക്കേണം.
പ്രാത്ഥനകേട്ടിവളെ പുണ്യം
ചെയ്യോരോടൊന്നാക്കേണം
ആ നിരയില്‍ സ്തോത്രം നാഥാ!
പാടീടട്ടിവള് നിന്പേക്കായ്
മൃതരും ജീവിക്കുന്നോരും
വാഴ്ത്തീടും നിന്നെയെന്നും
ആര്‍ദ്രതയാല്‍ നാഥാ ദേവാ!
ദാസിക്കേകണമെ പുണ്യം
നിന്മഹിമോദയ നാള് തന്നില്‍
നിർത്തണമെ വലമായിവളെ.
സുറിയാനിക്രിസ്ത്യാനികളായ സ്ത്രീകളുടെ ശവസംസ്ക്കാരം
മൂന്നാം ശുശ്രൂഷ
പുരോഹിതന്: ദൈവമേ! നീ പരിശുദ്ധനാകുന്നു.
പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യൂണമെ. (മൂന്നു പ്രാവശ്യം ചൊല്ലണം)
പുരോഹിതന്: ഞങ്ങളുടെ കത്താവേ ഞങ്ങളോടു കരുണ ചെയ്യുണമെ.
പ്രതിവാക്യം: ഞങ്ങളുടെ കത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെ
യ്യൂണമെ. ഞങ്ങളുടെ കത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമെ.
പുരോഹിതന്: ദൈവമേ സ്തുതി
പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തൂതി, ബാറെക്മോര്‍.
പുരോഹിതന്: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,
പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ-തിരു രാജ്യം വരണമെ-തിരുവിഷ്ടം സ്വഗ്ലത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്ക്ക്ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ. ഞങ്ങളുടെ കടക്കാരേുട ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ-പിന്നെയോ തിന്മപ്പെട്ടവനില് നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ-എന്തു കൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കും തനിക്കുള്ളതാകുന്നു- ആമ്മീന്‍.
പുരോഹിതന്: കൃപ നിറഞ്ഞ മറിയമേ,
പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ് നിന്നോടുകൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെമരണസമയത്തിലും ദൈവംതമ്പുരാനോട്അപേക്ഷിച്ചുകൊള്ളണമെ. ആമ്മീന്‍
പ്രാരംഭ്പ്രാത്ഥന
കരുണയുള്ള ദൈവമായ കത്താവില്‍ ഞങ്ങള്‍ ശരണപ്പെടുന്നു. തവ കത്തൃകല്പനയാല് വേര്‍പെട്ടു പോയ ഈ ദാസിയുടെ ആത്മാവിനു വേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു. കത്താവേ! ദുഷ്ടന്മാരായ മത്സരക്കാരുടെ വലകളില്നിന്നുംകാണപ്പെടാത്ത അന്ധകാരസൈനയങ്ങളില് നിന്നും ഇവളെ വീണ്ടുകൊള്ളണമെ. ഈ ആത്മാവ് ജീവന്റെ സ്ഥാനത്ത് നീതിമാന്മാരുടെ കൂട്ടത്തില്‍ ചെന്ന് എത്തുമാറാകണമെ. പിതാവും പുത്രനും പരിശുദ്ധ റൂഹായും ആയുള്ളോവേ! ഇപ്പോഴും എല്ലായ്യോഴും എന്നേക്കും ഇവള് തവ പരിശുദ്ധന്മാരോടുകൂടെ വസിക്കുമാറാകണമെ. ഹോശോ.....
കുക്കിലിയോന് (ഏഴാം രാഗം)
നീ ജീവനെടുത്തീടുമ്പോള് ഹാലേലുയ്യു-ഹാലേലുയ്യ
മൃതരായ് മണ്ണില്‍-ചേരുന്നു.
കത്ൃമഹത്വം വാഴട്ടെന്നും ഹാലേലുയ്യു-ഹാലേലുയ്യു
തന് ക്രിയളിലൂടയോന്-തെളിയട്ടെ. ബാറെക്മോര്‍-ശുബഹോ.....മെനഓലം.....
എക്ബൊ
പ്രിയനാം ലാസറിനെക്കബറീ-
ന്നേഴുന്നേല്ലിച്ചോനെ വാഴ്ത്താന്‍ വന്നിടുവിന്‍.
മൃതിപാശത്തീന്നും വിധവാ-
സുതനെ വിടുവിച്ചോനെ നാമെല്ലായ്യോഴും
വിശ്രമമെന്നേ സ്തുതി ചെയ്താരാധിക്കേണം. സ്തൌനമെന്കാലോസ്...
പ്രുമിയോന്‍
മരിച്ചവരെ ജീവിപ്പിക്കുന്നവനും കബറടക്കപ്പെട്ടവരെ എഴുന്നേല്ലിക്ടന്നവനും ന്യായാധിപതിമാരുടെ ന്യായാധിപതിയുമായ കത്താവിനു സ്തൂതി. തന്റെ ദാസിയുടെ ശവസംസ്ക്കാരശുശ്രൂഷ നിവഹിക്കപ്പെടുന്ന ഈ സമയത്തും തന്നെ നാം ഓത്തുമഹത്വപ്പെടുത്തണം. ബ്ക്ല്ഹൂന്,
സെദറ
ആദിയില്‍ ഉണ്ടായിരുന്നവനും ഇപ്പോള്‍ ഉള്ളവനും, എന്നെന്നേ ക്കും നിലനില്ക്കുന്നവനും, തന്റെ പിതാവിന്റെ മഹത്വത്തില്‍ വിശുദ്ധമാലാഖാമാരോടുകൂടെ വരുവാനിരിക്കുന്നവനുമായ മ്ശിഹാ തമ്പുരാനേ! സംഖ്യാതീതമായ നിരകളും ഗണങ്ങളും പതിനായിരങ്ങളും തിരുമുമ്പാകെ പരിഭ്രമിച്ച് വിറച്ചുകൊണ്ട് നില്ക്കുന്നു. ഭങ്കരന്മാരായ ക്രോബേന്മാരും സ്ഥിരതയുള്ള ഗണങ്ങളും സ്വഗ്ലീയമായ മേഘങ്ങളില്‍ കത്താവിനെ ആഘോഷിക്കുന്നു. കത്താവിന്റെ ഉഗ്രമായ ശബ്ദത്തില്‍ കത്താവ് അട്ടഹസിക്കുമ്പോള്‍ മരണം വീണുപോവുകയും പാതാളം നശിച്ചു പോവുകയും ആദിഭൂതങ്ങള്‍ അഴിഞ്ഞുപോവുകയും, ഭൂമിയില്‍ ദ്രവിച്ചു പോയ സർവ്വശരീരങ്ങളും പുനരായി സൃഷ്ടിക്കപ്പെടുകയുംചെയ്യൂന്നു. സകലത്തിന്റേയും സൃഷ്ടാവും നിമ്മിതാവുമെന്ന നിലയില്‍ സൃഷ്ടിശക്തിയുള്ള വചനത്താല്‍ കത്താവു വീണ്ടും അവയെ സജ്ജീകരിക്കുന്നു. നന്മയാകട്ടെ തിന്മയാകട്ടെ അവനവന് പ്രവത്തിച്ചിടടുള്ളവയെക്കുറിച്ച് സമാധാനം ബോധിപ്പിക്കുവാനായി സകല വംശങ്ങളും ഗോത്രങ്ങളും പരിഭ്ൂമജനകവും ഭയങ്കരവുമായ കത്താവിന്റെ സിംഹാസനത്തിന്മുമ്പാകെവന്നുകൂടുകയും ചെയ്യുന്നു. ബലവാനും കാരുണ്യവാനുമായ ദൈവമായ കത്താവേ! ഇവയെല്ലാം സംഭവിക്കുകയും പ്രവത്തിക്കപ്പെടുകയും ചെയ്യുന്നതായ ആ സമയത്ത് കത്താവിലുള്ള പ്രത്യാശയോടെ നിദ്രപ്രാപിച്ചിരിക്കുന്ന ഈ സഹോദരിയെ കത്താവിന്റെ വലത്തു ഭാഗത്തു നിറുത്തികൊള്ളണമെ. “എന്റെശരീരംഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും എന്നിലും ഞാന്അവനിലും വസിക്കുന്നു. അവസാനദിവസത്തില്‍ ഞാന്‍ അവനെ ഉയിത്തെഴുന്നേല്ലിക്കും” എന്ന് ജീവനുള്ള തിരുവായ്കൊണ്ട് അരുളിച്ചെയ്തിട്ടുള്ളതായ ആ വചനം ഞങ്ങളിലും ഇവളിലും നിറവേറ്റണമെ. ഞങ്ങളും ഞങ്ങളുടെ പരേതരും തവവലത്തുഭാഗത്തു നിന്നുകൊണ്ട് തിരു കരുണയെകാണുകയും തനിക്കും തന്റെ പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകണമെ. ഹോശോ......
(അല്തറഏ ദമ്ദീനോസൊ)
നഗരകവാടം വഴിയായ് ഞാന്‍-പോ-കു-
ന്നേരം കോട്ടേനൊരു നാദം
ശ്രദ്ധിച്ചേന് ചെന്നരികേ നി-ന്നേറ്റം
ഖേ-ദം തോ-ന്നും നിനദത്തെ.
ലളിതകളേബര തരുണന്മാ-രേയും
ബാ-ലന്മാ-രേയും കണ്ടേന്
പ്രദുവനിതകളും ദാസികളും-സന്താ-
പാ-രാവ-ത്തില്‍ പാടുന്നു.
വ്യസന സമേതം ചോദിച്ചേന്-കേ-ഴു-
ന്നെ-ന്തിന്നേ-വം സുന്ദരരേ!
വ്ൃഥയോടെന്തിനു പാടീടു-ന്നെ-ന്നോ-
ടോ-തീ മൂഡമാ മിണ്ടാതെ".
നീ കാണുന്നൊരു സൌന്ദര്യം൦പാ-താ-
ള-ത്തി-ല്‍-പാഴായ് പോയീടും
ഈ രക്താബര രചിരതയെ-ഈ-യു-
ള്ളോ-ര്തന്-ഭൂഷാ സുഭഗതയെ.
മരണമശേഷം മായിക്കും; ഈ-സൌഈ-
ന്ദ-ര്യാ പ്രാ-തഃകാലത്തില്
തെളിവാകും സൂര്യനു തുല്യം; ഈ-സൌന-
ന്ദ-ര്യം പാഴ്പുല്ക്കൊടിയിന്മേല്.
തങ്ങും തൂമഞ്ഞിനു തുല്യം;- ഈ-സൌ-
ന്ദ-ര്യം സ-ന്ധ്യാ വേളയതില്‍
വാടീടും പൂവിനു തുല്യം;-പാ-താ-
ള-ത്തില്‍ പാഴാം രൂപത്തില്‍.
കനിയുക കനിയുക കത്താവേ! ജീ-വന്‍
നല്-കിത്തേ-ജോവസനം നീ
അതിനെയണിയിച്ചീടണമെ; സര്-വ്വാ-
ധീ-ശാ സ്തോത്രം സ്നോത്രം-തേ.
കോലൊ (ത്തൂബൈക്ക് ഈത്തോ)
ദേവേശാ! നിന് പരിചാരിക തന്നാത്മത്തെ
സസമാധാനം കൈക്കൊള്‍ക
കന്മഷമഖിലം മോചിക്ക
ഇവളെ വിധിക്കരുതേ നാഥാ!
നിമ്മായന് നിയേ-കന്-താന്‍
അപരാധികളഹിച്ചീടും
നരകത്തീന്നിവള് രക്ഷിതയായ്
കല്പന കാത്തവരോടൊപ്പം
ശോഭന മണവറ പൂ-കേ-ണം ബാറെക്മോര്‍-ശുബഹോ......
ഹാ! മൃതിയേ നീ ഞെളിയേണ്ടാ മൃതരാ-യോര്‍-മേല്‍
അവരുടെ മേല്‍ തെല്ലലല്ല നിന-
ക്കധികാരവുമവകാശമതും
ബലവാനാം സ്രഷ്യാവവരെ
വിസ്തരണം ചെയ്യും-നൂ-നം
സാക്ഷാലവകാശികളും തല്‍
സുതരും ദാസരുമവരല്ലോ
നിന് കൈകളില്നിന്നവരെ വീ-
ണ്ടേകും സ്വഗ്ലുമഹാ-രാ-ജ്യം.
കോലൊ (ത്രൈഹുന് ഒലമെ)
അഞ്ചീ-ടാ മരണത്തെ ഞാന്‍
നിദ്രാഭീതിയുമി-ല്ലെന്നില്
ദൈവം-തീയില്‍ നടത്തീടും
വിധിയോത്തീടു-ന്നേന്‍ ഞാന്‍ ബാറെക്മോര്‍-ശുബഹോ.....
നീ വാഗ്ദാനത്തിന് നാടായ്
സ്വഗ്ലമഹത്വം ചാത്തിടും,
സുനുധ്വനി ജീവന് നല്കി
നിന്നെ വലത്തായ് ചേ-ത്തീടും.
മദറോശോ (്രര്ദൈസൊ)
കാന്തനുകാത്തോരാം-കന്യാര്തരീകളെ നീ
പ്രാപിക്കും സഹജേ! പുനരുത്ഥാനത്തില്‍
വ്യാകുല ലോകമതെന്-ചിന്താവിഷയമതായ്
ആദിമകാലത്തേ-യ്ക്കെന്‍ മാനസമോടി
സൃഷ്ടിയെയോത്തൊരു ഞാന്‍-വെമ്പീ ശാപത്താല്‍
മൃത്യു നിമിത്തം വേര്‍പിരിയും നാള്‍വരെയും
നാരികളത്ൃയധികം-വൃഥയില്‍ നാള്പോക്കി
വേദനയൊടു സുതരെ-പ്രസവിച്ചീടുന്നു.
ജീവന് പൊയ്പോയ് വേര്-പിരിയും മാതാവേ!
നോക്കീടുമാത്മജരില്-നെടുവീപ്പുയരുന്നു.
തായില്ലാപ്പറവ-കുഞ്ഞുങ്ങള്‍ക്കൊപ്പം
അതിസന്താപത്താല് രോദിച്ചീടുന്നു.
ഈ ദീനാരാവം-കേള്‍ക്കുന്നോരെല്ലാം
ഖേദത്താലവരോ-ടൊപ്പം കരയുന്നു.
ദൂതന് ചാരേ-വ-ന്നെന്നെക്കൊണ്ടിഹപോയ്
മാരകബാണത്താ-ലെന്നില് ഭൂമമേറ്റി
നിദ്ദയ പീഡകളാല്‍-മദ്ദിച്ചംഗങ്ങള്
കാണ്മീന് വടി മൂന്നാലെന്നെത്താഡിച്ചാന്
ഞാനാശ്രയഹീന-ഞാനയ്യോ ദീന
നിന് സൃഷ്ടിയെ നാഥാ! കൃപയാല്‍ പുതുതാക്ക.
മാര്‍ ബാലായിയുടെ ബോവൂസൊ
കരുണാസമ്പൂണ്ണുാ! പുനരുത്ഥാനദിനേ
നിന്നുടെ സൃഷ്ടിയെ നീ-നവമാക്കീടേണം.
പതിബന്ധം മൃതിയാല്‍-വേറായ് മെയ് രണ്ടായ്
ത്തീന്നൊരു സഹജയ്ക്കായ്-പ്രാത്ഥിപ്പിന്‍ നിങ്ങള്‍
അവരൊന്നാകണമേ-പുനരുത്ഥാനത്തില്‍
മോചിക്കുക പാപം-മായിക്കുക ദോഷം
സത്ൃമെഴും വിധിയിന്‍-നാളില്‍ പാടേണം
പരിശുദ്ധന്മാരൊ--ത്തിവള് നിന് സ്തുതി ഗീതം.
വന്നവനും വരുവോ-നും മൃതര്‍ തന്നുയിരും
സ്തൂതനെന്നു ശരീരാ-ത്മാക്കള്‍ പാടണമെ.
സുറിയാനിക്രിസ്ത്യാനികളായ സ്ത്രീകളുടെ ശവസംസ്ക്കാരം
നാലാം ശുശ്രൂഷ
പുരോഹിതന്: ദൈവമേ! നീ പരിശുദ്ധനാകുന്നു.
പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാ നേ ഞങ്ങളോടു കരുണ ചെയ്യണമെ. (മൂന്നു പ്രാവശ്യം ചൊല്ലണം)
പുരോഹിതന്: ഞങ്ങളുടെ കത്താവേ ഞങ്ങളോടു കരുണചെയ്യുണമെ.
പ്രതിവാക്യം: ഞങ്ങളുടെ കത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെ
യ്യൂണമെ. ഞങ്ങളുടെ കത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമെ.
പുരോഹിതന്: ദൈവമേ സ്തുതി
പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തൂതി, ബാറെക്മോര്‍.
പുരോഹിതന്: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,
പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ-തിരു രാജ്യം വരണമെ-തിരുവിഷ്ടം സ്വശ്ലത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ. ഞങ്ങളുടെ കടക്കാരേഠുട ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ-പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ-പിന്നെയോ തിന്മപ്പെട്ടവനില് നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ-എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കും തനിക്കുള്ളതാകുന്നു- ആ മ്മീന്‍.
പുരോഹിതന്: കൃപ നിറഞ്ഞ മറിയമേ,
പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ് നിന്നോടു കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണ സമയത്തിലും ദൈവംതമ്പുരാനോട്അപേക്ഷിച്ചുകൊള്ളണമെ. ആമ്മീന്‍
പ്രാരംഭപ്രാത്ഥന
ദൈവമായ കത്താവേ! താല്‍ക്കാലിക ജീവതത്തില്‍ നിന്ന് വേര്‍പെട്ട് ഈ വ്ൃയത്ഥലോകത്തില് നിന്ന് പുറപ്പെട്ടിരിക്കുന്ന ഈ ആത്മാവ് ആശ്വാസവും സന്തോഷവും ആനന്ദവും നിറഞ്ഞ സ്ഥലങ്ങളിലേക്ക് ഉയപ്പു ദിവസം വെരെ പരിശുദ്ധ മാലാഖമാരാല്‍ വഴിനടത്തുവാന്‍ സംഗതിയാക്കണമെ. പിതാവും പുത്രനും പരിശുദ്ധറൂഹായും ആയുള്ളോവേ, ഈ ആത്മാവ് മുഖപ്രസാദത്തോടെ അവിടെ കത്താവിനെ എതിരേല്ക്കുമാറാകണമെ. ഹോശോ.....
കുക്കിലിയോന് (എട്ടാ നിറം)
പൂകട്ടെന്‍ പ്രത്ഥന തിരുമുമ്പില്‍-ഹാലേലുയ്യ
ശ്രദ്ധിച്ചീടണമെന്-യാചനയെ.
ചിന്തിച്ചേന്‍ കുഴിയതില്‍ വീണവരെപ്പോല്-ഹാലേലുയ്യ
തൂണയറ്റെൊരു നരനെ-പ്പോലായ് ഞാന്‍.
ബാറെക്മോര്‍-ശുബഹോ....... മെനഓലം.....
എക്ബൊ [॥ (യൌമോനൊ)
മൃതിയാന്നോരേ-സൌഭാഗ്യം
നിങ്ങള്ക്കുത്ഥാന-ത്തിന് നാളില്‍
ഉള്ക്കൊണ്ടോരുയിരിന്-തിരുമെയ്യും
നിങ്ങളെ നിത്തീടും-വലഭാഗേ. സ്തൌമെന്‍കാലോസ്..........
പ്രുമിയോന്‍
ആത്മാക്കളുടെ സൃഷ്ടാവും ശരീരങ്ങളുടെ നിമ്മിതാവും നിമ്മിതമായവയുടെ ശരണവും, സൃഷ്ടികളുടെ പ്രത്യാശയും കബറടക്കപ്പെട്ടവരുടെ പുനരുത്ഥാനവും മരിച്ചുപോയവരുടെ ഉയിപ്പും ദുഃഖിച്ചിരിക്കുന്നവരുടെ ആശ്വാസവും വിഷാദിച്ചിരിക്കുന്നവരുടെ ആഹ്ലാദവും വിലാപത്തിലിരിക്കുന്നവരുടെ സന്തോഷവും മനോവേദനയില്‍ ഇരിക്കുന്നവരുടെ ധൈര്യവുമായ കത്താവിന് സ്തുതി. തന്റെ ദാസിയുടെ ശവസംസ്ക്കാര ശുശ്രൂഷ നിവഹിക്കപ്പെടുന്ന ഈ സമയത്തും
സെദറാ
ആദ്യന്തമില്ലാത്ത തേജസ്സും മഹാകാരുണ്യവാനും സത്യവാനും, മരണമില്ലായ്യയുടെ പ്രഭയും ജീവനുംഉറവയും, സകലത്തിന്റേയും സ്രഷ്ടാവും ലോകത്തെയും അതിലെ അവസ്ഥാന്തരങ്ങളെയും ക്രമീകരിക്കുന്നവനുമായ കത്താവേ! കത്താവ് ഭഈങ്കരനും കത്താവിന്റെ കല്പനയില് മഹനീയനും ദീഘക്ഷമയുള്ളവനും കാരുണ്യവാനും ആകുന്നു. യാതൊരു രഹസ്യവും തവ ദിവ്ൃദൃഷ്ടിക്ക് അഗോചരമല്ല. ആലോചനകളുടെ ആഴവും ഹൃദയചിന്തകളും തിരുസന്നിധിയില്‍ പരസ്യമായി വെളിപ്പെട്ടിരിക്കുന്നു. തവതീരുമാനങ്ങള് അപരിമിതങ്ങളും തവ മാഗ്ലങ്ങള് ദുര്ഗ്രഹങ്ങളുമാകുന്നു
മരണത്തെ മായിച്ചു കളയുവാനും മനുഷ്യ സംഹാരകനായ മഹാസപ്പത്തെ കൊല്ലുവാനുമായിട്ട് യേശുമ്ശിഹായെന്ന തിരു വത്സലപുര്രനെ ലോകത്തിലേക്ക് അയയ്ക്കുകയും താല്പര്യമുള്ള സകല ആത്മാക്കള്‍ക്കും രക്ഷയും മരണമില്ലായ്യയും യേശുമ്ശിഹാ പ്രസംഗിക്കുകയും ചെയ്തു. തിരുകല്ലനപ്രകാരം ക്ലേശപൂണ്ണമായ ഈ ലോകത്തില്‍ നിന്ന് ശ്രേഷ്ഠവും അനശ്വരവുമായ ലോകത്തിലേക്കു ഞങ്ങള്‍ അയയ്ക്കപ്പെടുന്നു. കത്താധികത്താവും ഇരുലോകങ്ങള്‍ക്കും അധികാരിയുമായുള്ളോവേ! ഈ താല്‍ക്കാലിക ജീവിതമാകുന്ന പരദേശവാസത്തില് നിന്ന് വേര്‍പെട്ട് യാത്ര
നായിരിക്കുന്ന ഈ തവ ദാസിയുടെ ശവസംസ്ക്കാരശുശ്രൂഷയുടെ ഈ സമയത്ത് തിരുസന്നിധിയില്‍ ഞങ്ങള്‍ അപേക്ഷയും പ്രാത്ഥയും സ്മപ്പിക്കുന്നു. ഇവിടെ നിന്ന് യാതയായി സ്വഗ്ലീയ ഭൂവനങ്ങളില്‍ വസിപ്പിക്കുന്നവരായ സമാധാനമാലാഖാമാര് മൂലം ഇവളുടെ ആത്മാവിനെ കൈക്കൊള്ളണമെ. കത്താവേ! ദുഷ്ടാത്മക്കളുടെ പിടിയില്‍ നിന്നും ഇവളുടെ ആത്മാവിനെ രക്ഷിച്ചു കൊള്ളണമെ. ആ എതിരാളിയുടെ ബന്ധനത്തില്‍ നിന്ന് അതിനെ വിടത്തണമെ. തിരുനാമഭക്തരും തിരുവിഷ്ടം ആചരിക്കുന്ന
വരുമായ ചുറ്റി നില്ക്കുന്നതുപോലെയുള്ള സേനകള്‍ ഇവള്‍ക്കും ലഭിക്കുമാറാകണമെ. തവ മനുഷ്യപ്രീതിയാല്‍ ഇവളുടെ പാപങ്ങളെ പൂണ്ണമായി പരിഹരിക്കണമെ. ഇവളുടെ തെറ്റുകളെ തിരുദയയാല് പൂണ്ണമായി ക്ഷമിക്കുകയം ചെയ്യണമെ. ഇവളുടെ യാത്രയ്ക്ക് തിരുസഹായം പരസ്യമായി അയച്ചുകൊടുക്കണമെ. കൃപാപൂണ്ണമായ വലംകൈ ഇവള്‍ക്ക് നീട്ടിക്കൊടുത്ത് രണ്ടാം മരണമാകുന്ന ചുഴിയില്‍ നിന്ന് ഇവളെ ഉദ്ധരിച്ചു കൊള്ളുണമെ. അദൃശ്യമായ തിരുശക്തിയാല്‍ ഇവളെ സഹായിക്കണമെ. പിശാചുക്കളുടെ ഭയങ്കരമായ ഒളിവിടങ്ങളില്‍ നിന്ന് ഇവളെ രക്ഷിച്ചുകൊള്ളണമെ. ഇവളുടെ പ്രമാണലംഘനങ്ങള്‍ക്ക് തക്കപോലെ ഇവളെ വിധിക്കരുതെ; തിരുസന്നിധിയില്‍ സവ്വരും കുറ്റക്കാര്‍ തന്നെയാണല്ലോ. കത്താവേ! ഞങ്ങളുടെ സ്വഭാവികമായ ദുബലതയില് കനിവു തോന്നണമെ. ഞങ്ങളില്‍ വിളിക്കപ്പെടിരിക്കുന്നതായ തിരുനാമത്തെയും തിരുമഹാകരുണയെയും ഞങ്ങളിലും ഇവളിലും ഓക്കണമെ. ഞങ്ങളുടെ വഗ്ലത്തിന്റെരക്ഷയ്ക്കുവേണ്ടിയുണ്ടായ തിരുഏകപുത്രന്റെ കഷ്ടാനുഭവങ്ങള്‍ കത്താവിനോടപേക്ഷിക്കുമാറാകണമെ. തവ കൃപയുംകരുണയും ഇവളുടെ മേല്‍ ഉദിക്കും മാറാകണമെ. ഇവള് വിശ്വസിച്ചതായ ജയമുള്ളസ്ലീബാ ഇവള്‍ക്കു; വിശുദ്ധന്മാരുടെ സമൂഹത്തില്‍ വസിപ്പിക്കുന്ന പ്രകാശസ്തംഭമായി ഭവിക്കുമാറാകണമെ. ഞങ്ങളുടെ വംശ ശത്രുവായ സാത്താന് തന്റെ ദുഷ്ടമായ ആഗ്രഹം നിറവേറാതെ ലള്ജിച്ചു പോകത്തക്കവണ്ണം തവ കരുണ ഇവളില്‍ ഉണ്ടാകുമാറാകണമെ. കത്താവേ!
തിരുനാമഭക്തന്മാക്കുള്ള അനുഗ്രഹീത ഭവനങ്ങളില്‍ എത്തുന്നതുവെരെ ഈതവ ദാസിക്ക്കോട്ടയും അനുയായിയും കാവല്‍ക്കാരനും സഹായിയും ആയിരിക്കണമെ. അവിടെ ആദ്യന്തമില്ലാത്തതായ തിരുമഹിമയില് ഇവള് ആനന്ദിക്കുമാറാകണമെ. അബ്രഹാമിന്റെ മടിയില്‍ വിശ്രമിച്ചുകൊണ്ട് എല്ലാ ദുഃഖങ്ങളും ക്ലേശങ്ങളും കഷ്ടതകളും വിസ്മരിക്കുവാന്‍ ഇവള്‍ക്ക് സംഗതിയാകണമെ. കത്താവേ! തവ ആരാധകരായ ഞങ്ങളെയെല്ലാവരെയും ഇവയ്ക്കെല്ലാം യോഗ്യരാക്കിത്തീക്കണമെ. വെടിപ്പുള്ളതും ആനന്ദകരവും പാപരഹിതവുമായ ജീവിതത്തില്‍ അന്ധകാരത്തിന്റെ ദുഷ്ടസേനകള്ക്ക്വിധേ
യമാകാത്ത സമാധാന പരമായ നിര്യാണം ഞങ്ങളും അനുഭവിക്കാന്‍ ഇടയാകണമെ. കത്താവേ! കരുണാദൃഷ്ടിയാല്‍ ഞങ്ങളെ കടാക്ഷിച്ച് വിലപിച്ചിരിക്കുന്നവരെആശ്വസിപ്പിക്കുകയും ദുഃഖിച്ചിരിക്കുന്നവരെ ധൈര്യപ്പെടുത്തുകയും മ്ലാനവദനരായിരിക്കുന്നവക്ക് മുഖപ്രസന്നത നല്‍കുകയും ചെയുണമെ. കത്താവിനെ സ്തുതിക്കുന്ന ഏവക്കും ഏതു സ്ഥാനത്തും അവനവന്റെ ആവശ്യാനുസരണം ശരണവും പ്രത്യാശയും ആയിരുന്നതുകൊണ്ട് അവരുടെ മുഖത്തു നിന്ന് കണ്ണുനീരും ദുഃഖവും നീക്കികളയണമെ. ദൈവമേ! കത്താവിന്റെ മ്ശിഹായിലുള്ള പ്രത്യാശയില്‍ മുന്‍കൂട്ടി കത്താവിന്റെ അടുക്കലേക്ക് യാത്രപുറപ്പെട്ടവരും ശ്രേഷ്ഠവും മഹനീയവുമായ അവിടുത്തെ പ്രത്യക്ഷതയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരുമായ ഞങ്ങളുടെ എല്ലാ മാതാപിതാക്കള്‍ക്കും സഹോദരീസഹോദരമ്മാക്കും ഗുരുക്കന്മാക്കും ഞങ്ങളെല്ലാവരേയും വഹിച്ചിരിക്കുന്ന തവ കൃപയാല്‍ ഭാഗ്യകരമായ ഭവനങ്ങളില്‍ വിശുദ്ധന്മാരോടുകൂടിയുള്ള ആശ്വാസം നല്കണമെ. ആ പ്രതൃക്ഷയെ ലഇജ്ടാരഹിതമായ പ്രസന്നമുഖങ്ങളോടുകൂടെ എതിരേല്ക്കുവാന് ഞങ്ങളും കാത്തിരിക്കുന്നു. കത്താവേ! മുന്‍കൂട്ടി നിദ്ര്ാപിച്ചവരും ഇവിടെ അവശേഷിക്കുന്നവരുമായി രക്ഷിതരും അവിടുത്തെ കത്തൃത്വത്തിന്റെ ദാസരുമായ ഞങ്ങളെല്ലാവരും ആദ്യന്തമില്ലാത്ത തിരുരാജ്യത്തില്‍ വന്ദ്യവും ഗ്രഹണാതീതവുമായ തിരുനാമത്തെയും തവ ഏകപുത്രനേയും തിരുപരിശുദ്ധ റൂഹായേയും സ്തുതിച്ചു പുകഴ്ത്തുവാന്‍ യോഗ്യരായിത്തീരണമെ.
ഹോശോ..............
മാനിസൊ
വേഗം വന്നെത്തീടേണം നാഥാ!
നിന് ദയയെന് മുമ്പില്‍
എന്‍ ജീവാന്ത്യമടുക്കുമ്പോള്
എന്നാത്മാവിന്‍ കമ്മങ്ങള്‍
പ്രതിദാനം നേടീടുമ്പോള്
തുണയാകില്ലെന് നേട്ടങ്ങള്‍
പൊന്നിനു വിലയില്ലവിടെങ്ങും
അങ്ങീശോയാം ദേവേശന്‍
വിധിപീഠത്തിലിരിക്കുന്നു
ധനികനു ദീനതയില്ലെങ്കില്
ധനമാലംബം നല്‍കില്ല
ദീനനു ശുദ്ധതയില്ലെങ്കില്സ
ദീനതയും തുണയേകീടാ
സത്തമനേ നരവത്സലനേ!
അവിടെന്മേല്ദയതോന്നണമെ-
ന്നത്ഥിച്ചീടുന്നേന് മേന്മേൽ മൊറിയൊ........
കോലൊ (അംഭ്കലഹുന്)
മ്ശീഹാ രാജാവേ! ശോ-കം
ക്ലേശം മൃ-തിയിവയേശാത്ത
ശാശ്വത ജീവസ്ഥാനത്തില്
പരിശുദ്ധന്മാരോടൊപ്പം
ദാസാത്മാള്ക്കാശ്വാ-സം
മംഗളപൂ-വൃം നല്കേണം ബാറെക്മോര്‍-ശുബഹോ......
നാം ദൈവാത്മജരായീ-ടാന്‍
വാഴ്ചയിലു-പദേശിച്ചോരാം
ജനകന്മാരെയോക്കേണം
ദൈവതനൂജന്‍ സ്വഗ്ലത്തില്‍
ആശ്വാസം പുണ്യാത്മാ-ക്കള്‍-
ക്കൊപ്പമവര്-ക്കേകീടട്ടെ.
മദറോശൊ (൦ ഉമറൊ ദ്സബ്നൊ)
നാ-ഥാ! മൃതയാ-മീ
ദാസിക്കേ-കണമാശ്വാസം
പോവുക സഹജാ-തേ!
ഭൂവാസം-നിരസിച്ചോളേ!
ആറ-രാജകുമാരന്
പാപ്പിക്കും മണിയറ ത-ന്നില്‍
നീ-വീ-ട്ടാരെയും
സുതരെയും വേപെട്ടെങ്കില്
വാ-നവരുടെ നാ-ട്ടില്
നിന്നെയവന്-നിവസിപ്പിക്കും
കൂ-ട്ടായ് നിന് സ്ലീ-ബാ
ഭീകരമാം കടവതിലാന്നു
പാഠ-ഴിരുളിന് നേ-നാ
നിവഹത്തെ പായിക്കട്ടെ.
സ്ലീ-ബാ-ത്താക്കോലാല്
പറുദീസിന് വാതിലിലേറീ-
ട്ടാ-നന്ദത്താ-ല്‍ ഞാന്‍
നിന്‍കൃപയെ വാഴ്ത്തീടംട്ടെ.
വായനക്കാരന്: ഇഞാനികളില് ഇഞാനിയായ ശലോമോന്റെ ശ്രേഷ്ഠ പുസ്തകത്തില്‍ നിന്നും-ബാറെക്മോര്‍.
പ്രതിവാക്യം: ജ്ഞാനികളുടെ ഉടയവനു സ്തൂതിയും-നമ്മുടെമേല്‍ തന്റെ അനുഗ്രഹങ്ങളും-എന്നേക്കും ഉണ്ടായിരിക്കട്ടെ.
വായനകള്‍ മഹാജ്ഞാനം 2: 1-5
മകനേ, ഇഞാനത്തിന്നു ചെവി കൊടുക്കയും ബോധശത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചാല്‍, നീ ബോധകത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദും ഉയത്തുന്നു എങ്കില്‍, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍, നീ യഹോവ ഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
ഭൂവിലശേ-ഷം ദൈവത്താല്‍ പ്രേരിതരായ
ശ്ലീഹന്മാര് പോയ് ജാതികളിടയില്‍
ഭൂതലസീമയിതോളം നല്ലേവന് ഗേല്യോന്
കൈക്കൊള്‍വോ-ക്കൊക്കെയെഴും
ഭാഗ്യമിതെ-ന്നറിയിച്ചു സ്വഗ്ലമഹാ-രാജ്യം
വായനക്കാര്‍: പരിശുദ്ധ ശ്ലീഹന്മാരുടെ നടപ്പുകളുടെ പുസ്തകത്തില്‍ നിന്നും; ഹാബീബായ്-ബാറെക്മോര്‍
പ്രതിവാക്യം: (ശ്ലീഹന്മാരുടെ) ഉടയവനു സ്തൂതിയും-നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും-എന്നേക്കും ഉണ്ടായിരിക്കട്ടെ
പ്രക്സീസ് 9: 36-42
യോപ്പയില്‍, പേടമാന് എന്നത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള് വളരെ സല്‍പ്രവൃത്തികളും ധമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്തു അവള് ദീനം പിടിച്ചു മരിച്ചു; അവര്‍ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയില്‍ കിടത്തി. ലൂദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര് കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്റെ അടുക്കല്‍ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരുടെ കൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാതങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാത്ഥിച്ചു ശവത്തിന്റെ നേരേ രിഞ്ഞു: തബീതായേ എഴുന്നേല്ക്ക എന്നു പറഞ്ഞു; അവള് കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവന് കൈകൊടുത്തു അവളെ എഴുന്നേല്ലിച്ചു, വിശുദ്ധന്മാരേയും വിധവമാരേയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി. ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി, പലരും കത്താവില്‍ വിശ്വസിച്ചു. ഹാബീബായ്-ബാറെക്മോര്‍
പൌ-ലോസ് ശ്ലീഹാ-ധന്യന്‍ ചൊല് കേട്ടേ-നിതേ-വം
നിങ്ങളെ ഞങ്ങളറീച്ചതൊഴി-ച്ചിങ്ങൊരുവന്‍
വന്നറിയിച്ചാല്‍ വാനവനെങ്കിലുമാദൂതന് താനേല്‍ക്കും
സഭയിന് ശാപം പലതരമുപദേശങ്ങളഹോ
പാരില്‍ മുളച്ചു പരക്കുന്നു ദൈവത്തിന്നുപദേശം
തൊം-ട്ടവസാനിപ്പിപ്പോന്‍ ധ-ന്യന്‍
വായനക്കാര്‍: പൌലോസ്ശ്ലീഹാ തെസലോനിക്ക് എഴുതിയ ലേഖനത്തില്‍ നിന്നും : ആഹായ്-ബാറെക്മോര്‍.
പ്രതിവാക്യം: ശ്ലീഹായുടെ ഉടയവനു സ്തൂതിയും-നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും-എന്നേക്കും ഉണ്ടായിരിക്കട്ടെ.
(തെസലോനി 4: 13-18)
സഹോദരന്മാരേ! പ്രത്യാശയില്ലാത്ത മറ്റാളുകളെപ്പോലെ നിദ്ര പ്രാപിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ ദുഃഖിക്കരുതെന്ന് അറിഞ്ഞു കൊള്‍വാന്‍ ഞാനാഗ്രഹിക്കുന്നു.എന്തുകൊണ്ടെന്നാല്‍ യേശു മരിക്കയും പുനരുത്ഥാനം ചെയ്കയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കില്‍ അപ്രകാരം തന്നെ ദൈവം യേശുവിലൂള്പ്പെട്ടു മരിച്ചുപോയ വരേയും അവനോടുകൂടെ ഉയപ്പിക്കും. നമ്മുടെ കത്താവിന്റെ വരവിങ്കല്‍ ജിവനോടു ശേഷിക്കുന്നവരായ നമുക്ക് നിദ്രപ്രാപിച്ചവരെ പിന്തുടരേണ്ടി വരികയില്ലന്ന് കത്താവിന്റെ വചനം ആധാരമാക്കി ഞങ്ങള്‍ നിങ്ങളോടു പറയുന്നു. നമ്മുടെ കത്താവ് പ്രധാനമാലാഖായുടെ അകമ്പടി ശബ്ദം, ദൈവത്തിന്റെ കാഹളധ്വനി ഇവയോടുകൂടി സ്വശ്നത്തില് നിന്നിറങ്ങി വരും. അപ്പോള്‍ മ്ശിഹായില്‍ ഉള്‍പ്പെട്ടവരായ മരിച്ചവര്‍ ആദ്യമേ ഉത്ഥാനം ചെയ്യും. പിന്നെ
ജീവനോടെ ശേഷിക്കുന്നവരായ നാം- അവരോടു കൂടെ ഒരുമിച്ച്- അന്തരീക്ഷത്തില്‍ കത്താവിനെ എതിരേല്ലാനായിട്ട് മേഘങ്ങളില്‍ എടുക്കപ്പെടും. അങ്ങിനെ എല്ലായ്യോഴും നാം നമ്മുടെ കത്താവിനോടൊരുമിച്ച് സ്ഥിതി ചെയ്യുകയും ചെയ്യും. ആകയാല്‍ ഈ വച
നങ്ങള്‍ മൂലം പരസ്പരം ആശ്വസിപ്പിച്ചുകൊള്‍വിന്‍. ആഹായ്-ബാറെക്മോര്‍.
പെത്ഗോമെ
ഹാലേലുയ്യു-ഉ-ഹാലേലുയ്യ പ്രീതിപ്പെട്ടിടണമേയടിയാനില്
ഏറും കൃപയാലിവളെ രക്ഷിക്ക-ഹാലേലുയ്യ.
ശെമ്മാശ്ശൂന്‍/ശുശ്രൂഷക്കാരന്: ബാറെക്മോര്‍. നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവികൊടുത്ത് നമ്മുടെ മുമ്പഠകെ വായിക്കപ്പെടുന്ന നമ്മുടെ കത്താവേശുമ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോനിലെ, ദൈവത്തിന്‍െറ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.
പുരോഹിതന്: നിങ്ങള്‍ക്കെല്ലാവക്കും സമാധാനം ഉണ്ടായിരിക്കട്ടെ.
പ്രതിവാക്യം: അവിടുത്തെ ആത്മാവിനോടുകൂടെ-ദൈവമായ കത്താവു ഞങ്ങളേയും യോഗ്യരാക്കിത്തീക്കുമാറാ-കട്ടെ.
പുരോഹിതന്: ജീവന് നല്കുന്ന സുവിശേഷമായ നമ്മുടെ കത്താവേശുമ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോന്‍, ലോകത്തിനു ജീവനും രക്ഷയും ഘോഷിക്കുന്ന സുവിശേഷകനായ മത്തായി ഏവന്‍ഗേലിസ്ഥായില്‍ നിന്ന്.
പ്രതിവാക്യം: വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു-നമ്മുടെ രക്ഷയ്ക്കായ് തന്നെ അച്ചവനു സ്തൂതികളും-നാം എല്ലാവരുടെയും മേല്‍ തന്റെ അനുഗ്രഹങ്ങളും എന്നേ കടം ഉണ്ടാ യിരിക്കട്ടെ.
പുരോഹിതന്: വിശുദ്ധകന്യകമറിയാമ്മില് നിന്നു ശരീരിയായിത്തീന്ന ദൈവവും, ജീവന്റെ വചനവും നമ്മുടെ രക്ഷകനുമായ കത്താവേശുമ്ശിഹായുടെ വ്യാപാരകാലത്ത് ഇവഇപ്രകാരം സംഭവിച്ചു.
പ്രതിവാക്യം: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ച് ഏറ്റു പറയുന്നു.
ഏവന്‍ഗേലിയോന്‍ (പ. മത്തായി 25: 1-13)
വീണ്ടും സ്വഗ്ലരാജ്യം മണവാളന്റെയും മണവാട്ടിയുടെയും എതിരേ ല്വിനായിട്ട് ദീപയഷ്ടികള്‍ എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാക്ക് സദൃശ്യമായിരിക്കും. അവരില്‍ അഞ്ചുപേര്‍ ബുദ്ധിമതികളും അഞ്ചുപേര്‍ ബുദ്ധിഹീനകളും ആയിരുന്നു. ബുദ്ധിഹീനകള്‍ എണ്ണയില്ലാതെ തങ്ങളുടെ ദീപയഷ്ടികളെ എടുത്തു. ആ ബുദ്ധിമതികളാകട്ടെ പാത്രങ്ങളില്‍ എണ്ണസഹിതംദീപയഷ്ടികള് എടുത്തു. മണവാളന് താമസിച്ചതുകൊണ്ട് അവര്‍ ഉറങ്ങി. അദ്ധരാത്രിക്കു ഇതാ മണവാളന് വരുന്നു; അവന്റെ എതിരേല്ലിനുപുറപ്പെടുവിന്” എന്ന് ആപ്പു വിളിയുണ്ടായി. അപ്പോള്‍ ആ കന്യകമാര്എല്ലാവരും എഴുന്നേറ്റ് തങ്ങളുടെ ദീപയഷ്ടികളെ തെളിയിച്ചു. ആ ബുദ്ധിഹീനകള്‍ ബുദ്ധിമതികളോട്, “ഇതാ ഞങ്ങളുടെ ദീപങ്ങള്‍ കെട്ടു പോയതുകൊണ്ട് നിങ്ങളുടെ എണ്ണയില്‍ നിന്ന് കുറെ ഞങ്ങള്‍ക്കും തരിക?” എന്നുപറഞ്ഞു. ആ ബുദ്ധിമതികള്‍ മറുപടിയായിട്ട്, ““ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വന്നേക്കാം; നിങ്ങള്‍ കച്ചവടക്കാരുടെ അടുക്കല്പൊയി വാങ്ങുവിന്‍;” എന്നു പറഞ്ഞു. അവ൪ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന് വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടി വിരുന്നുശാലയില്‍ പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ഒടുക്കം ആ മറ്റേ കന്യകമാരും വന്ന് “പ്രഭോ! പ്രഭോ! ഞങ്ങള്‍ക്കും വാതില്‍ തുറന്നു തരേണമെ” എന്നു പറഞ്ഞു. അവന് ഉത്തരമായിട്ട് അവരോട്, “നിങ്ങളെ ഞാന്‍ അറിയുന്നില്ല, എന്ന് സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുന്നുഃ” എന്നു പറഞ്ഞു. ആയതുകൊണ്ട് ആ ദിവസത്തെയും ആ സമയത്തെയും നിങ്ങള്ക്കറിഞ്ഞുകൂടാത്തതിനാല് ജാഗ്രതയായിരിപ്പിന്‍.
ലുത്തിനിയ
നാമെല്ലാവരും ദുദഖത്തോടും സങ്കടത്തോടും കൂടെ യോഗ്യമായി നിന്നുകൊണ്ട് ദൈവത്തിനു പ്രീതികരമായ ശബ്ദത്തില്‍ കുറിയേലായിസ്സോന്‍ എന്ന് ഏറ്റു ചെല്ലണം. കുറിയേലായിസ്സോന്‍
മരണമുള്ളതായ ഞങ്ങളുടെ വഗ്ഗത്തിന്റെ യഥാത്ഥ ജീവനാകുന്ന മ്ശിഹാതമ്പുരാനേ! ഞങ്ങള്‍ അപേക്ഷിക്കുന്നു. കുറിയേലായിസ്സോന്‍
സത്യവിശ്വാസത്തോടുകൂടി നിദ്രപ്രാപിച്ചവരും തവ കരുണയ്ക്കായി വാഞ്ചിച്ചുകൊണ്ടിരിക്കുന്നവരുമായ എല്ലാവക്കും വേണ്ടി തിരു കരുണയും പാപമോചനവും അവക്കു നല്കപ്പെടുവാനുമായി ഞങ്ങള്‍ അപേക്ഷിക്കുന്നു. കുറിയേലായിസ്സോന്‍
നാം മൂന്നു പ്രാവശ്യം കുറിയേലായിസ്സോന്‍ എന്ന് ഏറ്റു ചൊല്ലണം.
കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍
മദറോശൊ (ന്ഹദ്സിവു നുഹോമൊ)
കൃപനിറയും മ്ശിഹാ!-മൃതയാം നിന് ദാസി-
ക്ടുത്ഥാനം നല്കി-നവൃതയും സ്വഗ്ഗേ
മോദവുമേ-കേ-ണം
കണ്ണുകളില്‍ കണ്ണീര്-ശ്രുതികളിലാരവം
അയ്യംവിളി വായില്‍-വൃഥയകമേ നാഥാ!
നല്‍കണമാ-ശ്വാ-സം
വീടതിലിളവില്ലാ-തോടി നടന്നോളെ
കബറതിലേയ്ക്കേന്തു-ന്നപരന്മാര് നാഥാ!-
നല്‍കണമാ-ശ്വാ-സം
കനിതിന്നപരാധം-ഹാവാ ചെയ്തപ്പോള്‍
മാനവവംശത്തില്‍-മൃതിപൂകി നാഥാ!
നല്‍കണമാ-ശ്വാ-സം
ഉയിരുള്ളോരൊപ്പം-മന്ദിരത്തില്‍ വാണോള്
മൃതരൊടു കബറാന്നാള്-പുനരുത്ഥാനമിവള്-
ക്കഴകേകീ-ടട്ടെ.
കോലൊ (സാലാവാലായ്)
പ്രാത്ഥിപ്പിന്‍ പ്രിയരെയെന്-പേര്-
ക്കെല്ലായ്യോഴും മെന്നെയോപ്പിന്
ഞാന്‍ മൃതിയാല്‍ വേര്പെട്ടേനെന്
പാപത്തെയോത്തഞ്ചുന്നേന്
ഈ പ്രാത്ഥനയാല്‍ ഞാന്‍-നേ-ടും
പിന്കദരി-രുളില്‍ സംര-ക്ഷ ബാറെക്മോര്‍-ശുബഹോ.....
പുണ്യം ചെയ്യോളാം ദാ-സീ!
ശ്ലോമൊ നല്കാന് വന്നീടു-
ന്നീറെന്മാര്, പറുദീസായില്‍
നിമ്മലമാം നിന്നാത്മത്തെ
പൂകിയ്ക്കും സന്തോഷി-ക്കും
ധാമ്മികരൊ-പ്പം നീ വാ-നില്
(മൃതദേഹം വഹിച്ചുകൊണ്ടു പോകുമ്പോള്‍)
കോലൊ (സൊഹദെ ആപ്പീസുനോയ്)
ദേവേശാ/യെന്‍ മാ-ഗ്ലത്തില്
കൂട്ടായ് നിന്നാസ്സീ-ബായാല്‍
എന്‍ ജീ-വന്‍ കാത്തീ-ടേണം
കത്താവേ! ന്യായത്തീപ്പില്
സ്ക്കീപ്പാമേല് മോഷ്ടാവേപ്പോ-
ലമ്പാ-ലെന്നെ വാഠ-ഴ്ത്തേ-ണം ബാറെക്മോര്‍-ശുബഹോ.....
റാഹേല്‍ മരണമട-ഞ്ഞപ്പോള്‍
യാക്കോബവളെ സം-സ്ക്കാരം
ചെയ്തു-ധികം ഖേദം-പൂണ്ടാന്‍
ഈ മൃതയ്യെപ്രതി കേ-ഴേണ്ടാ
ജീവന് നല്‍കുമവള്‍-ക്കുള്ളില്
സ്ഥിതമാം-തിരുമെയ് ര-ക്തങ്ങള്‍.
(പുരോഹിതന് മൃതദേഹത്തില്‍ തൈലം ഒഴിഥമന്നു) പ്രാത്ഥന
തന്റെ ദൈവിക കല്ലനയാലും കതൃഹിതപ്രകാരവും ഈ സഹോദരിയെ ഈ താല്‍ക്കാലിക ജീവതത്തില്‍ നിന്ന് യാത്രയാക്കിയ ദൈവമായ കത്താവേ! തിരുസന്നിധിയില്‍ നിന്ന് സ്വഗ്ലീയസേനകളുടെ സഹായം ഇവള്‍ക്ക് അയച്ചു കൊടക്കണമെ. ഇവളുടെ മൃതശരീരത്തില്‍ വീഴ്ത്തപ്പെടുന്ന ഈ തൈലം മുഖാന്തിരം ആയാറില്‍ പതിയിരുന്ന് മനുഷ്യാത്മാക്കളുമായ് പോരാട്ടം നടത്തുന്നപ്രതികൂലസൈന്യങ്ങളില് നിന്നും ശ്ര്ുവിന്റെ പാളയങ്ങളില്‍ നിന്നും ഇവള് രക്ഷപെടുമാറാകണമെ. പ്രകാശഭവനങ്ങളില് വിശുദ്ധന്മാരോ
ടുകൂടിയുള്ള ആനന്ദത്തിലേക്ക് ഇവളെ ആനയിക്കുകയും ചെയ്യുണമെ. ഇവള് സന്തോഷത്തോടും ആനന്ദത്തോടും കൂടി കത്താവിനും കത്താവിന്റെ പിതാവിനും പരിശുദ്ധറൂ ഹായ്ക്കും സ്തുതി പാടുകയും ചെയ്യുമാറാകണമെ.
(മുഖത്തും നെഞ്ചത്തും കാല്‍മുട്ടുകളിലും കുരിശാകൃതിയില്‍ തൈലം വീഴ്ത്തിക്കൊണ്ട്)
പ്രയത്നങ്ങളില്‍ നിന്നുള്ള വിശ്രമത്തിനും യുദ്ധങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും വിശുദ്ധന്മാരോടുകൂടിയുള്ള ആനന്ദത്തിനു മായി പിതാവിന്റെയും 3- പുത്രന്റെയും 4 പരിശുദ്ധറൂഹായുടെയും നാമത്തില്‍ നിത്യജീവനുവേണ്ടി ഈ തൈലം ഒഴിക്കപ്പെ ടുന്നു.
പ്രട്ടക്കാരന്‍ മണ്ണെടുത്ത് കുരിശാകൃതിയില്‍ മൃതശരീരത്തില്‍ ഇടുന്നു)
നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ തിരികെ ചേരും, വീണ്ടും നവീകരിക്കപ്പെടുകയും ചെയ്യും എന്നരുളിച്ചെയ്തര്പകാരം കത്താവേ! ഇതാ തിരുവിഷ്ടം ഈ ദാസിയില്‍ നിറവേറിയിരിക്കുന്നു.
(മൃതശരീരം കല്ലറയിലിറഥമന്നു) (ബര്ത്തോബൊ)
ദൈവമേ! തിരു കൃപയില്‍ പ്രകാരം... ഹാലേലുയ്യ
സ്നേഹമൊടെത്തിയ സല്‍പുത്രാ-മൃതിയേറ്റോനേ!
ഞങ്ങളെ രണ്ടാം മൃതിയീന്നും൦കനിവാല് കാക്കു.
എന്റെ അന്യായത്തില്‍ നിന്ന് . ഹാലേലുയ്യ
ക്രിയകള്ക്കൊപ്പം സകലക്കും-ഫലമേകുമ്പോള്
നീതിനിമിത്തം വിധിഗേഹം-ബഹുഭീതികരം.
കത്താവിനു വിരോധമായിത്തന്നെം....... ഹാലേലുയ്യ
നിന്നുടെ നീതിയെയെന്ദോഷം-ലംഘിച്ചെങ്കില്‍
ഞാന്‍ നരകത്തീന്നൊഴിയും നിന്-വരസമ്പത്താല്.
എന്നാല്‍ നീതിയില്‍ കത്താവ് ഇഷ്ടപ്പെട്ടും....... ഹാലേലുയ്യ
അനുതാപത്തിന്നങ്ങിടമി-ല്ലെന്നേവം ഞാന്‍
കേള്പ്പതിനാലെന് സോദരരേ! ഖേദിക്കുന്നേന്.
കത്താവിന്റെ ആനന്ദവും സന്തോഷവും ം....... ഹാലേലുയ്യ
മൃതിയാല്‍ മൃതരെ മൃതരീന്നും മായിച്ചോനേ!
ഈശോ നൃപതേ! നിന്‍കൃപയെ-വാഴ്ത്തും ഞങ്ങള്‍.
ദൈവമേ വെടിപ്പുള്ള ഹൃദയത്തെം....... ഹാലേലുയ്യ
ജീവനുയിപ്പില് സകലക്കും-നല്കാന് മൃതനായ്
ജീവിച്ചോനേ! നകലേശാ-ത്മജനേ സ്തോത്രം.
എന്നാലോ തിരു ആനന്ദവും .......ഹാലേലുയ്യ
വലിയ വെളിച്ചമുദിച്ചല്ലൊ-മൃതലോകത്തില്‍
അസ്ഥികളിന്മേലാശിസ്സാം-പനിനീര് തൂകി
എന്റെ രക്ഷയുടെ ദൈവമായ... ഹാലേലുയ്യ
മൃതലോകത്തില്‍ സ്ലീബായെന്-കൂട്ടാകട്ടെ
വെല്ലുമുയിപ്പില് ദുഷ്ടനെ ഞാന്‍-മരണത്തേയും.
എന്തെന്നാല്‍ ബലികളില്‍....... ഹാലേലുയ്യ
മരണത്തിന് കാറ്റടിയേറ്റെന്-ജീവന് മാഞ്ഞു
നിന് സത്യാത്മാവെത്തിയെനി-ക്കുണര്വേകട്ടെ
തിരു ഇഷ്ടത്താല്‍ സെഹിയോനോടു....... ഹാലേലുയ്യ
കബറീന്നുയിരൊടു പറുദീസില്‍-നിന്നെയേറ്റും
താതാത്മജ വിമലാത്മാവി-ന്നെന്നും സ്ന്ോത്രം.
കോലൊ (റൊസ്ലി റൊസ്ലി)
കത്താവിന്റെ ഭവനത്തിലേക്കു നാം പോകുന്നു എന്ന് അവര്‍ എന്നോട് പറ
ഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
നിങ്ങളില്നിന്നെന്-പ്രിയരേ! പിരിയുന്നേന്
സ്വീകരണം ഞാന്‍ നേടാനത്ഥിപ്പിന്
ഈശ്ശേമേ എന്റെ കാലുകള്‍ നിന്റെ വാതിലുകളില്‍ നില്ക്കുന്നു.
നീ മൃതരായോര്-ക്കുയിരേകുമ്പോഴെന്
മിഴിവെളിവാക്ക-വിസ്മയമീക്ഷിപ്പാന്.
കോട്ടയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന പട്ടണംപോലെ ഉശ്ശം പണിയപ്പെട്ടിരിക്കുന്നു.
ശ്ലോമൊ നല്കി-ശ്ലോമോയൊടു പോവിന്
ഇനിയെന്നേയ്ക്കും-ശ്ലോമോയിതു തന്നെ.
അവിടേയ്ക്കു ഗോത്രങ്ങള്‍, കത്താവിന്റെ ഗോത്രങ്ങള്‍ തന്നെ, ഇസ്രായേലിന്റെ സാക്ഷ്യത്തിനായി കത്താവിന്റെ നാമത്തെ സ്ന്ോത്രം ചെയ്വാന് കയറിച്ചെല്ലുന്നു
മൃതിയെ! കഷ്ടം-സാത്താനേ! കഷ്ടം!
നിങ്ങടെ ഭരണം-മ്ശിഹാ മായിക്കും.
അവിടെ ന്യായാസനങ്ങള്‍, ദാവിദുഗൃഹത്തിലെ ന്യായാസനങ്ങള്‍ തന്നെ,
സ്ഥിതി ചെയുന്നു.
മൃതജീവദനേ!-ഈശോ രാജാവേ!
മൃതി തൃക്കൈയില്‍-ജീവന് തിരുവിഷ്ടം
ഈശ്മേമിന്റെ കുശലം അന്വേഷിപ്പിൻ, തവ സ്നേഹിതന്മാര് ധൈര്യമായിരിക്കട്ടെ. തവ കൊത്തളങ്ങളില്‍ സമാധാനവും തിരുകൊട്ടാരങ്ങളില് സംതൃപ്തിയും സ്തോത്രം മൃതരെ-ജീവിപ്പിപ്പോനേ! ഉണ്ടാകട്ടെ.
സ്തോത്രം മൃ ത രെ – ജീവിപ്പോനേ!
മൃതി തൃക്കൈയില്‍-ജീവന് തിരുവിഷ്ടം
എന്റെ സഹോദരന്മാരും സ്നേഹിതന്മാരും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും: നമ്മുടെ ദൈവമായ കത്താവിന്റെ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും.
സഭയും സുതരും-പിതൃസുത റൂഹായെ
സ്തൂതിഗീതത്തോ-ടൊത്തു വണങ്ങീടും.
മദറോശോ
ഇരുലോകത്തും-മേവുന്നേന്‍ ഞാന്‍
കൃപ തോന്നണമേ-എന്മേലെങ്ങും.
നീ കണ്ടെന്നെ-ഞാനില്ലായ്കകെ
കൃപ തോന്നണമെ-ഞാനുള്ളപ്പോള്‍.
എന്നെ മനഞ്ഞു-പുണ്ണസ്നേഹാല്
നീയുയിരേകില്-പാഴാകാ ഞാന്‍.
സ്വസ്നേഹിതരാം സഹദേന്മാരെ
മുടിചൂടിച്ച-നീതിപ്രിയനേ!
ഈ ദാസിയെ നീ-കന്നികളെപ്പോല്
ചൂഡാഭരണം-ചൂടിക്കേണം.
എന്നെന്നേക്കും സ്തുതി താതന്നും
നതിനന്ദനനും-റൂഹ്ക്കുദ്ശായ്ക്കും.
മാര്‍ അപ്രേമിന്റെ ബോവൂസൊ
ആദ്രതയാല്‍ നാഥാ!ദേവാ!
ദാസിക്കേകണമെ പുണ്യം
നിന്മഹിമോദയ നാള് തന്നില്‍
നിത്തണമെ വലമായിവളെ
നേടത്തെ നേട്ടക്കാക്കും
വീടിനെ വാഴ്വോക്കും വിദ്ടേന്
ദേവേശായെന് മാഗ്ലത്തില്
നീ കൂട്ടായ് നിന്നീടേണം.
ഓക്കെന്നെ മ്ശിഹാമന്നാ!
നീ ഘോഷം വന്നിടുമ്പോള്‍
ഈയാത്മാവിന്നാശ്വാസം
ധമ്മിഷ്ടക്കൊപ്പം നല്ക.
ആദ്രതയാല്‍ നാഥാ!ദേവാ!
ദാസിക്കേകണമെ പുണ്യം
നിന്മഹിമോദയ നാള് തന്നില്‍
നിത്തണമെ വലമായിവളെ
മാലാഖമാരുടെ സ്തുതി
അത്യുന്നതങ്ങളില്‍ മാലാഖമാരും പ്രാധാന മാലാഖമാരും സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും നിന്നെ സ്തുതിക്കുന്നു.
എല്ലാക്കാലവും എല്ലാസമയത്തും ഉയരങ്ങളില്‍ ദൈവത്തിനു സ്തുതിയും ഭൂമിയില്‍ സമാധാനവും നിരപ്പും മനുഷ്യ മക്കള്‍ക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ.
ഞങ്ങള്‍ തന്നെ സ്തുതിക്കുകയും വാഴ്ത്തുകയും വന്ദിക്കുക യുംചെയ്യുന്നു. സ്ലൂതിയുടെ ശബ്ദംതനിക്കു ഞങ്ങള്‍ സമപ്പിക്കുന്നു.
സവ്ൃശക്തിയുള്ള പിതാവും സവാധിപതിയും സ്രഷ്ടഠവുമായിരിക്കുന്ന ദൈവമായ കത്താവേ! തന്നേയും യേശുമ്ശിഹാആയ ഏകപുത്രനായ ദൈവമായ കത്താവേ! വിശുദ്ധ റൂഹായോടു കൂടെ തന്നേയും തന്റെ സ്തുതിയുടെ വലിപ്പം നിമിത്തം ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
പിതാവിന്റെ പുത്രനും വചനവും ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളോടു കരുണചെയ്യുണമേ.
പിതാവിന്റെ വലത്തുഭാഗത്തു മഹത്വത്തോടുകൂടിയിരിക്കുന്നവനേ! ദയവുണ്ടായി ഞങ്ങളോടു കരുണചെയ്യുണമേ.
എന്തെന്നാല്‍ താന്മാത്രംപരിശുദ്ധനാകുന്നു. പിതാവായ ദൈവത്തിന്റെ മഹത്വത്തി൯് വിശുദ്ധ റൂഹായോടുകൂടെ യേശു മ്ശിഹാ ആയ താന്‍ മാത്രം കത്താവാകുന്നു. അമ്മീന്‍.
എല്ലാക്കാലവും ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളൊക്കെയും തന്നെ വാഴ്ത്തുകയും എന്നേക്കും വാഴ്ത്തപ്പെട്ടതുംനിത്ൃതയുള്ളതുമായ തന്റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കയും ചെയ്യും ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സവ്ൃശക്തിയുള്ള കത്താവേ! വാഴ്ത്തപ്പെട്ടവനാക്കുന്നു. തിരുനാമം മഹത്വമുള്ളതും എന്നെന്നേക്കും മഹത്വങ്ങളില് പ്രാബല്യമുള്ളവനുമാകുന്നു.
സ്കൂതി തനിക്കു യോഗ്യമാകുന്നു. മഹത്വം തനിക്കു യുക്തമാകുന്നു. സകലത്തിന്റേയും ദൈവവും സത്ൃയത്തിന്റെപിതാവുമായവനേ! തനിക്കും ഏകപുത്രനും ജീവനുള്ള പരിശുദ്ധ റൂഹായ്ക്കും പുകഴ്ച ചേച്ചയാകുന്നു. അത് ഇപ്പഴും എല്ലായിപ്പോഴും എന്നേക്കും തന്നെ. ആമ്മീന്‍.
(മോറാന്‍ യേശുമ്ശിഹാ)
ഞങ്ങളുടെ കത്താവായ യേശുമ്ശിഹാ! തവ കരുണയുടെ വാതില്‍ ഞങ്ങളുടെ നേരേ അടയ്ക്കുരുതെ. കത്താവേ! ഞങ്ങള്‍ പാപികളാകുന്നു എന്നു ഞങ്ങള്‍ ഏറ്റു പറയുന്നു. ഞങ്ങളോടു കരുണയുണ്ടാകണമെ. കത്താവേ! തവ മരണത്താല്‍ ഞങ്ങളുടെ മരണം മായിക്കപ്പെടുവാനായിട്ട് തിരുസ്നേഹം തവ സ്ഥാനത്തു നിന്ന് ഞങ്ങളുടെ അടുക്കലേക്ക് തന്നെ ഇറക്കിക്കൊണ്ടു വന്നു. ഞങ്ങളോടു കരുണയുണ്ടാകണമെ.
പുരോഹിതന്: ദൈവമേ! നീ പരിശുദ്ധനാകുന്നു.
പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാതമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ. (മൂന്നു പ്രാവശ്യം ചൊല്ലണം)
പുരോഹിതന്: ഞങ്ങളുടെ കത്താവേ! ഞങ്ങളോട് കരുണ ചെയ്യുണമെ.
പ്രതിവാക്യം: ഞങ്ങളുടെ കത്താവേ! കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യുണമെ. ഞങ്ങളുടെ കത്താവേ! ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യുണമെ.
പുരോഹിതന്:ദൈവമേ സ്തുതി
പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തൂതി, ബാറെക്മോര്‍.
പുരോഹിതന്: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,
പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ-തിരു രാജ്യം വരണമെ-തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ-ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ ഞങ്ങളുടെ കടക്കാരോട ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ-പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ-പിന്നെയോ തിന്മപ്പെട്ടവനില് നിന്നുഞങ്ങളെ രക്ഷിച്ചുകൊള്ളണമെ-എന്തുകൊണ്ടെന്നാല്രാജ്യവും ശക്തിയും മഹത്വവും എന്നേക്കും തനിക്കുള്ളതാകുന്നു ആമ്മീന്‍.
പുരോഹിതന്: കൃപനിറഞ്ഞ മറിയമേ നിനക്കു സമാധാനം, പ്രതിവാക്യം: നമ്മുടെ കത്താവു നിന്നോടുകൂടെ നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍. നിന്റെ വയറ്റിലെ ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ശുദ്ധമുള്ള കനൃകമത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോടു അപേക്ഷിച്ചു കൊള്ളണമെ. ആമ്മീന്‍.
പുരോഹിതന്: സവ്വ ശക്തിയുള്ള പിതാവും സ്വഗ്ൃത്തിന്റേയും ഭൂമിയുടേയും
പ്രതിവാക്യം: കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സൃഷ്ടാവായ സത്യമുള്ള ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ഏകപുത്രനും സവ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനുംസൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും തന്നാല്‍ സകലവും നിമ്മിക്കപ്പെട്ടവനും മനുഷ്യരായ നമ്മള്‍ക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്വഗ്ലത്തില്‍ നിന്നിറങ്ങി വിശുദ്ധ റൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യമറിയാമ്മില്‍ നിന്നും ശരീരയായിത്തിന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളില്‍ നമുക്കു വേണ്ടികുരിശില്‍) തറയ്ക്കുപ്പെട്ടു കഷ്ടം അനുഭവിച്ചു മരിച്ചു അടക്കപ്പെട്ടു തിരു മനസ്സായ പ്രകാരം മൂന്നാം
ദിവസം ഉയര്‍ത്തെഴുന്നേറ്റ സ്വഗ്നത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലത്തുഭാഗത്ത് ഇരുന്നവനും ജീവനുള്ളവരേയും മരിച്ചവരേയും വിധിപ്പാന്‍ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജ്യത്തിനുഅവസാനമില്ലാത്തവനും ആയ
യേശുമ്ശിഹാ ആയ ഏക ദൈവത്തിലും ഞങ്ങള്‍ വിശ്വസി ക്കുന്നു
സകലത്തേയും ജീവിപ്പിക്കുന്ന കത്താവും പിതാവില്‍ നിന്നു പുറപ്പെട്ടു പിതാവിനോടും പുര്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരുംമുഖാന്തിരം സംസാരിച്ചവനുമായ ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
പാപമോചനത്തിനു മാമോദീസ ഒന്നു മാത്രമേയുള്ള എന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞു, മരിച്ചു പോയവരുടെ ഉയപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങള്നോക്കിപ്പാക്കു.ആമ്മീന്‍
ബാറെക്മമോര്, സ്കൌമെന്‍ കാലോസ് കുറിയേലായിസ്സോന്‍
മക്കളിലപ്പന്‍ കൃപചെയ്വതുപോലെ-ഹാലേലുയയ
ഭക്തന്മാരില് ദൈവം കൃപ ചെയ്യും
പുല്ലിനു തുല്യം നരനുടെ നാളുകളഹോ-ഹാലേലുയ്യ
പൂക്കുന്നിതു വയലില്‍ പൂ-ച്ചെടിപോലെ
ബാറെക്മോര്‍ ശുബഹോ.... മെനരഓാലം....
ശരണത്താലെ നിന്‍കൃപയില്‍
മരണമടഞ്ഞൊരു ദാസരെ നിന്
ജീവസ്വരമതുണത്തണമെ
കബറിന്നുദ്യാനത്തിനായ്
സ്തൌമെന്‍......കുറിയേലായിസ്സോന്‍
നാഥാ! താവകമിരുലോ-കം
നിന്നധികാരം താനെ-
സ്ളീബായാല്‍ ജീവിതരെ-ക്കാ
ത്തന്‍പാല്‍ മുക്തി മൃതക്കേ-ക ബാറെക്മോര്‍ ശുബഹോ....
സ്തോത്രം! മൃതജീവപ്ര-ദനെ!
കബറീന്നേറ്റീടുന്നോ-നേ!
നിന്പ്രേഷകതാതനുമ-മലന്
റൂഹായ്ക്കും ഹാലേലുയു മൊറിയോ......
തന്മ രണത്താല്‍- മരണത്തേ ജീവിപ്പിച്ചവനാം-ദൈവസുതാ! സ്തൂതി ദൈവത്തിന്നെ-ന്നാക്കാന്‍ അടിയാരേ പുഴീന്നേറ്റണമേ.
ഉയിരേകുന്നോന്‍ രാജാ-
വുയരത്തില്‍നിന്നെഴുന്നെള്ളി
ജീവന്‍മൃതരാ-മേവക്കും നല്കുന്നു
കബറുകളില്നിന്നി-
അ്ങവരവരുയിരോടെഴുന്നേറ്റു
ഉയിരേകും നി-ന്നേ സ്തൂതിചെയ്തീടുന്നു. ബാറെക്മോര്‍.
എന്റെ ശരീരം ഭക്ഷിച്ചെന്‍രക്തം പാനം ചെയ്യോന്
പാതാളത്തില്‍-പോകാനായ് വിടാഞാന്‍
എന്നുമവന് .ജീവിപ്പാനങ്ങത്തീട്ടു മരിച്ചതു ഞാന്‍
എന്നും കത്താ-തന്നരുളിന്നു മഹത്വം.
മൊറിയോറാഹേം.......
രക്ഷകനേ നിന്ഗാത്രത്തേഭക്ഷിച്ചും നിന്
വിലയേറും രക്തക്കാസാ പാനം ചെയ്തും
മൃതരായോരേ നാശംനീക്കിഇജീീവിപ്പിച്ചു്
അണിയേണം നിന്നേനോക്കുന്നവരില്‍ കാന്തി. ബാറെക്മോര്‍ ശുബഹോ......
മൃതരേജീവിപ്പിപ്പാനെഴുന്നെള്ളും രാജാ
മുകിലഴകിന്‍മേലാഘോഷിതനായീടുന്നു
നയവാന്മാര്‍ തന് മുന്‍കൊമ്പിന്‍നാദം കേട്ടിട്ട്
അങ്കിയണിഞ്ഞെതിരേല്ലാനായ് പോയീടുന്നു.
മൊറിയോറാഹോേം.
ഹൂത്തോമ്മൊ
ഞങ്ങളുടെ കത്താവും നിത്യ ദൈവവുമേ! തനിക്കു സ്തുതി, തനിക്കു സ്തുതി, തനിക്കു സ്തുതി. കത്താവേ! തിരു കൃപയാലും മഹാ കരുണയാലും ഞങ്ങളുടെ പ്രാത്ഥന കേള്‍ക്കണമെ. ഞങ്ങളുടെ ശുശ്രൂഷകളെ അംഗീകരിക്കണമെ. ഞങ്ങളുടെ സഹായത്തിനു വന്ന് ഞങ്ങളുടെ മരിച്ചവക്ക് പാപപരിഹാരം നല്കണമെ. സത്യവിശ്വാസത്തോടെ കത്താവിലുള്ള ശരണത്തില്‍ നിദ്ര പ്രാപിച്ചിരിക്കുഃന്ന ഈ ദാസിക്കു പാപപരിഹാരം നല്‍കുകയും ചെയ്യണമെ. ഇന്നേദിവസം സത്യവിശ്വാസത്തോടും ദൈവികമായ യോഗ്ൃതയോടും കൂടി ക്രിസ്ത്യാനിക്കുചിതമായ നിലയില്നിദ്രപ്രാപിച്ചിരിക്കുന്ന ഈ മ്ശിഹായുടെ ഭൃത്യയെ ദൈവം തന്റെ നിമ്മലമായത്ൃക്കൈകളില് അംഗീകരിക്കുവാന്‍ വേണ്ടി നമുക്കെല്ലാവക്കും കൂടി അവിടുത്തെ കരുണയോടെ പ്രാത്ഥിക്കാം. കത്താവ് സന്തോഷപൂണ്ണമായ ഉന്നതസ്ഥാനം ഇവള്‍ക്ക് നല്കട്ടെ. സ്വഗ്ലരാജ്യത്തിലെ മണവറയും തോട്ടവും മേശയും കത്താവ് ഇവള്‍ക്ക് നല്കുമാറാകട്ടെ. കണ്ണുകളാല്‍ കാണപ്പെടുകയോ ചെവികളാല്‍ കേള്‍ക്കപ്പെടുകയോ മനുഷ്യഹൃദയത്താല്‍ ഗ്രഹിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തതും ദൈവം തന്നെ സ്നേഹിക്കുന്നവക്കായി ഒരുക്കിയിരിക്കുന്നതുമായ വാഗ്ദാനം കത്താവ് ഇവളില്‍ നിവത്തിയാകട്ടെ. കത്താവ് ഇവളുടെ പാപങ്ങള്‍ പരിഹരിക്കുകയും തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യൂട്ടെ. ക്ലേശപൂണ്ണുമായ ഇഹലോകത്തില്‍ വച്ച് ഇവള് ചെയ്തുപോയിട്ടുള്ള പാപങ്ങളും തെറ്റുകളും ദൈവം മായിച്ചുകളയുകയും തന്റെ മഹാകരുണയാല്‍ അവയെ ഓാക്കാതിരിക്കയും ചെയ്യട്ടെ. നീതിമാന്മാരില് കരുണ ചെയ്യുന്നതായസമയത്ത് ഇവളിലും കരുണചെയ്യുമാറാകട്ടെ. കൃപാലുവായ തന്നെ കോപിപ്പിച്ചു ദുഷ്ടന്മാരോടു ദൈവം പ്രതികാരം ചെയ്യുന്ന സമയത്ത്-കരുണ ആവശ്യമായ് വരുന്ന ആ ദിവസത്തില്‍-ദൈവം ഇവളില്‍ കരുണ ചെയ്യട്ടെ. ദൈവം തന്റെ വിശുദ്ധന്മാരുടെയും തെരഞ്ഞെടുക്കപ്പെടുന്നവരുടെയും കൂട്ടത്തില്‍ ഇവളെ ആനന്ദിപ്പിക്കട്ടെ. ആ ദരിദ്രനായ ലാസറിനോടു കൂടെ ഇവളെയും ദൈവം ആനന്ദിപ്പിക്കട്ടെ. കാരുണ്യമാകുന്ന നല്ല എണ്ണകൊണ്ട് തങ്ങളുടെ ദീപയഷ്ടികള്‍ കെട്ടുപോകാതെ സൂക്ഷിച്ച ബുദ്ധിമതികളായ ആ അഞ്ചു കനൃകമാരോടൊലപ്പം ദൈവം ഇവളെയും ആനന്ദിപ്പിക്കുമാറാകട്ടെ. തങ്ങളു
ടെ അടുക്കല്‍ നിന്നുള്ള ഇവളുടെ വേര്‍പാടില്‍ വിലപിച്ചും ദുഃഖിച്ചും ഇവിടെ അവശേഷിച്ചിരിക്കുന്നവരെ മ്ശിഹാതമ്പുരാന്കരുണയോടെ ആശ്വസിപ്പിച്ച് ധൈര്യപ്പെടുത്തട്ടെ. കത്താവ് അവരുടെ മുഖത്തു നിന്ന് കണ്ണുനീരും ഹൃദയത്തില്‍ നിന്ന് നീറുന്ന വേദനയും നീക്കികളഞ്ഞ് അവരില്‍ സതൃമുദ്രപതിക്കുമാറാകട്ടെ. ലാസറിന്റെ സഹോദരികളെ തങ്ങളുടെ സഹോദരന്റെ ഉയപ്പു മൂലം സന്തോഷിപ്പിച്ചവനായ ദൈവം ഇവളുടെ വേര്‍പാടില്‍ ദുഃ ഖിച്ചിരിക്കുന്ന എല്ലാവരെയുംആശ്വസിപ്പിച്ച് സന്തോഷിപ്പിക്കട്ടെ.
വത്സലസഹോദരങ്ങളെ! പരസ്പരം ആശ്വസിപ്പിക്കുവിന്‍,അന്യോന്യം ധൈര്യപ്പെടുത്തുവിന്‍, മരിച്ചവരുടെ സംസ്ക്കാരത്തില്‍ നീതീകരണം പ്രാപിക്കുവിന്‍. മൃതയില്‍ നിന്ന് കരുണ പിന്‍വലിക്കരുത്. വിരുന്നുഭവനത്തില്‍ പോകുന്നതിനേക്കാള്‍ ഉത്തമം വിലാപഭവനത്തില്‍ പോകുന്നതാണ്, എന്നുള്ള കല്പനയനുസരിച്ച് വിശുദ്ധസഭയുടെ പ്രജകള്‍ എന്ന നിലയില്‍ ഇപ്പോള്‍ നിങ്ങള്‍ വന്ന് ആ ദൈവികമായ തിരുവെഴുത്ത് നിവഹിച്ചിരിക്കുന്നു. ദൈവം നിങ്ങളുടെ സഹായത്തിന് വന്ന് നിങ്ങള്‍ക്ക് സമാധാനവും ശാന്തിയും നല്കട്ടെ. കത്താവ് തന്റെ മഹാകരുണയാല്‍ നിങ്ങളുടെ കടങ്ങള്‍ പരിഹരിക്കുകയും തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യട്ടെ. ഉത്തമഹൃദയത്തോടും വെടിപ്പോടും വിശുദ്ധിയോടും കൂടി നിങ്ങള്‍ വിളിക്കുന്ന ഏതു സമയത്തും കത്താവായ യേശുമ്ശിഹാ നിങ്ങള്‍ക്കുത്തരമരുളും ഐശ്വര്യപൂണ്ണുമായ തന്റെ ശ്രീഭണ്ഡാരത്തില്‍ നിന്ന്
കത്താവ് നിങ്ങളുടെ യാചനകള്‍ക്ക് മറുപടി അയച്ചു തരികയും ചെയ്യും. “എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ! ലോകാരംഭത്തിനു മുമ്പു തന്നെ നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നസ്വഗ്ഗരാജ്യം വന്ന് അനുഭവിച്ചുകൊള്ളുവിന്‍"”എന്നരുളിച്ചെയ്യുന്ന സന്തോഷ്പ്രദമായ ശബ്ദും കേള്‍ക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് സംഗതിയാക്കട്ടെ. നിങ്ങളുടെയും നിങ്ങളുടെ പരേതരുടെയും തന്റെ ശരണത്തില്‍ നിദ്രപ്രാപിച്ചിരിക്കുന്ന ഈമ്ശിഹായുടെ ദാസിയുടേയും പാപങ്ങള്‍ കത്താവ് പരിഹരിക്കട്ടെ. കത്താവ് ഇവളെ തന്റെ വലത്തുഭാഗത്തു വിളിച്ചു നിറുത്തുമാറാകട്ടെ. ആദ്യമനുഷ്യന് പാപം ചെയ്യുന്നതിനു മുമ്പ് അവന്റെ കൂടാരം കത്താവ് സ്ഥാപിച്ച അതേ സ്ഥാനത്തുതന്നെ ഇവളുടെ വാസവും ആനന്ദവും ആയിത്തീരുമാറാകട്ടെ. ദൈവമാതാവായ മറിയാമിന്റെയും സകല പരിശുദ്ധന്മാരുടെയും പ്രാത്ഥനയാല്‍ സ്വഗ്ലീയസഭയിലും ഈ ഭനമികസഭയിലും ഇവയെല്ലാം സാധിക്കുമാറാകണമെ എന്നു ഞങ്ങള്‍ പ്രാത്ഥിക്കുകയും ചെയ്യുന്നു.
ദൈവം തന്റെ ശരണത്തിന്മേല് നിദ്രപ്രാപിച്ചിരിക്കുന്ന തന്റെ ദാസിയും ആരാധകയുമായ ഇവളെ കൃപയോടെ ആശ്വസിപ്പിക്കുമാറാകട്ടെ. നമ്മുടെ ഈ കൂട്ടത്തിന്മേല് ദൈവത്തിന്റെ കരുണ എന്നെന്നേക്കും രണ്ടു ലോകങ്ങളിലും ഉണ്ടായിരിക്കുകയും ചെയ്യുമാറാകട്ടെ. ആമ്മീന്‍.